ദൈവികമായി ജന്മം കിട്ടിയ ആളാണ് താന്‍ എന്ന് പറയുന്ന പ്രധാനമന്ത്രിയുടെ നാട്ടില്‍, ഗോമൂത്രം ഔഷധമാണെന്ന് പ്രകീര്‍ത്തിച്ച ഐ ഐ ടി ഡയറക്ടര്‍ ഉണ്ടാവുന്നതില്‍ അത്ഭുതമില്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. കൊയിലാണ്ടിയില്‍ കെ എസ് ടി എ, സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ ഉന്മൂലം ചെയ്യേണ്ടത് പ്രധാന ദൗത്യമായി ബിജെപി കാണുമ്പോള്‍, അതിന്റെ പതാക വാഹകരായി കേരളത്തിലെ മാധ്യമങ്ങള്‍ മാറുന്നുവെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. കാലഹരണപ്പെട്ട ചിന്താഗതികള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്ന ഇടമാണ് കേരളം എന്നത് കൊണ്ടാണ് കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
കെഎസ്ടിഎ 34ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് കൊയിലാണ്ടിയില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചത്. രാജ്യത്തെ മാധ്യമ മേഖല നരേന്ദ്ര മോദി ഭരണത്തില്‍ നിഷ്‌ക്രിയമാക്കപ്പെട്ടതായി ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. എന്നാല്‍ കേരളത്തില്‍ ആര്‍ക്കെതിരേയും എന്തും എപ്പോഴും പറയാവുന്ന സാഹചര്യമാണുള്ളത്. കേരളത്തിലെ ഇടതുപക്ഷ സാന്നിധ്യം അവസാനിപ്പിക്കാനാണ് ബി ജെ പി ശ്രമം. ഇതിന് കേരളത്തിലെ മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്ന സാഹചര്യമാണുളളത്.
കെ കെ മുഹമ്മദ് അധ്യക്ഷത വഹിച്ച സെമിനാറില്‍ ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫ് പി വി ജീജോ, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം സി സതീശന്‍, പി വിശ്വന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫെബ്രുവരി 14 മുതല്‍ 3 ദിവസങ്ങളിലായാണ് കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് വേദിയാവുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here