‘ദയവായി മനസിലാക്കൂ… ഈ ദുരന്തത്തിന്റെ ആഴം’… ആഭ്യന്തരമന്ത്രിയോട് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി, വീഡിയോ

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിനുത്തരമായി അങ്ങനൊരു വ്യവസ്ഥ ഇല്ലെന്നാണ് ആഭ്യന്തമന്ത്രി അമിത്ഷാ പറഞ്ഞതെന്നും എന്നാല്‍ ഈ ദുരന്തത്തിന്റെ ആഴം മന്ത്രി മനസിലാക്കണമെന്ന് രാജ്യസഭയില്‍ ആഭ്യന്തരമന്ത്രിയോട് ഡോ ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

ALSO READ:  ദൈവം ആരെയും രക്ഷിക്കാത്തതെന്താ? വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നെഞ്ചു പിടച്ച് രണ്ടാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പ്

ഏറ്റവും മോശമായ ഉരുള്‍പൊട്ടലാണ് കേരളത്തിലുണ്ടായത്. പല മൃതദേഹങ്ങളും അയല്‍ ജില്ലകളില്‍ നിന്നാണ് ലഭിച്ചത്. അതാണ് ഈ ദുരന്തത്തിന്റെ തീവ്രത. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ 3782 ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതിന് 2239 എണ്ണവും കേരളത്തിലാണ് ഉണ്ടായത്. അതായത് 60 ശതമാനം. 4000ത്തോളം 45 ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. എല്ലാരീതിയിലുള്ള രക്ഷാപ്രവര്‍ത്തനവും നടക്കുന്നുണ്ട്. ആര്‍മി, നേവി, എയര്‍ഫോഴ്‌സ് സേവനങ്ങള്‍ അനുവദിച്ച കേന്ദ്രത്തിന് നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.

ALSO READ:  സിഎംഡിആർഎഫിലേക്ക് സംഭാവന ചെയ്യാം; വ്യവസായലോകത്തോട് അഭ്യർത്ഥിച്ച് മന്ത്രി പി രാജീവ്

2018ല്‍ ഉണ്ടായ പ്രളയത്തില്‍ കേന്ദ്രം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കേരളത്തില്‍ നിന്നും ആവശ്യപ്പെട്ടു. അത്തരം കാര്യങ്ങള്‍ ഇത്തവണ ആവര്‍ത്തിക്കരുതെന്നൊരു അപേക്ഷ കൂടിയുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News