അദാനിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ ജോണ്‍ ബ്രിട്ടാസ് എംപി അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ചട്ടം 267 പ്രകാരമാണ് നോട്ടീസ് നല്‍കിയത്. അദാനി ഗ്രൂപ്പിനെ ചുറ്റിപ്പറ്റിയുള്ള സമീപകാല സംഭവവികാസങ്ങള്‍, സാമ്പത്തിക ക്രമക്കേട്, ഓഹരി കൃത്രിമം, അക്കൗണ്ടിംഗ് തട്ടിപ്പ്, കല്‍ക്കരി വില വര്‍ദ്ധിപ്പിച്ചത്, കൈക്കൂലി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ നോട്ടീസില്‍ ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.
ALSO READ: ഏറ്റവും വലിയ ലഹരിവേട്ട ആന്റമാനില്‍; പിടിച്ചെടുത്തത് അഞ്ച് ടണ്‍
ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം, ഗൗതം അദാനിയും സംഘവും അമേരിക്കയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സൗരോര്‍ജ്ജ കരാറുകള്‍ക്കായി കൈക്കൂലി നല്‍കിയെന്ന് വ്യക്തമാക്കുന്നതാണ്. ‘തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ നല്‍കി യുഎസ് നിക്ഷേപകരെയും ആഗോള ധനകാര്യ സ്ഥാപനങ്ങളെയും കബളിപ്പിക്കുന്ന പദ്ധതിയാണ് അദാനിയുടേതെന്ന് ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടുന്നു.
അദാനി ഗ്രീന്‍ എനര്‍ജിക്കായി ബില്യണ്‍ കണക്കിന് ഡോളറിന്റെ സൗരോര്‍ജ്ജ കരാറുകള്‍ നേടിയെടുക്കാന്‍ 250 മില്യണ്‍ ഡോളറിലധികം കോഴ വാഗ്ദാനം ചെയ്തതായി കുറ്റപത്രം വെളിപ്പെടുത്തുന്നു. കൂടാതെ, 2021-ലെ ബോണ്ട് സ്ഥിതിവിവര റിപ്പോര്‍ട്ടില്‍ അഴിമതി രഹിതമെന്ന അവകാശവാദങ്ങള്‍ ഉപയോഗിച്ച് അന്താരാഷ്ട്ര നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങള്‍ ഇന്ത്യയുടെ ആഗോള പ്രശസ്തി ഇല്ലാതാക്കുന്നതാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി നോട്ടീസില്‍ വ്യക്തമാക്കുന്നു.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കേസും ആരോപണങ്ങളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചു. നവംബര്‍ 21 ന്, അദാനി ഗ്രൂപ്പ് ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടു, ഇത് വിപണി മൂലധനത്തില്‍ 2.25 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കി. കൂടാതെ, സെബി ചെയര്‍പേഴ്‌സണെയും അദാനി ഗ്രൂപ്പിനെയും ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങള്‍ ഓഹരിവിപണി നിയന്ത്രിക്കുന്ന സെബിയുടെ വിശ്വാസ്യത ഇല്ലാതാക്കി.
അദാനിയെ സഹായിക്കുന്ന തരത്തിലുള്ള കോര്‍പറേറ്റ് ഭരണം സെബി ചെയര്‍പേഴ്‌സണെതിരായ ആരോപണങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുന്നതിനാല്‍ ഈ വിഷയം രാജ്യസഭ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നും നോട്ടീസില്‍ ജോണ്‍ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here