ഉത്തരാഖണ്ഡില്‍ റാഫ്റ്റിങിനിടെ മലയാളിയെ കാണാതായ സംഭവം: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കത്തയച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

ഉത്തരാഖണ്ഡില്‍ റാഫ്റ്റിങിനിടെ മലയാളിയെ കാണാതായ സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കത്തയച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. സംഭവത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.

Also read: ഉത്തരാഖണ്ഡിലെ ഋഷികേശില്‍ മലയാളിയെ കാണാതായി

ത്വരിത ഗതിയിലാക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യം. രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. ഇന്നലെയാണ് തൃശൂര്‍ സ്വദേശി ആകാശ് മോഹനെ കാണാതായത്.

ദില്ലി ഗുരുഗ്രാമിലാണ് ആകാശ് താമസിച്ചിരുന്നത്. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ദില്ലി മലയാളി അസ്സോസിയേഷന്‍ ജനസംസ്‌കൃതി കത്തു നല്‍കി. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ഉത്താരാഖണ്ഡ് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

ഉത്തരാഖണ്ഡിലെ ഋഷികേശില്‍ റാഫ്റ്റിങിനിടെ മലയാളിയെ കാണാതായ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എംപി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

News Summary- Dr. John Brittas MP writes to Uttarakhand Chief Minister regarding missing Malayali while rafting

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News