പാര്‍ലമെന്റ് നടപടികളുമായി മുന്നോട്ടുപോകാന്‍ ബിജെപി ആഗ്രഹിക്കുന്നില്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

john-brittas-mp

പാര്‍ലമെന്റ് നടപടികളുമായി മുന്നോട്ടുപോകാന്‍ ബിജെപി ആഗ്രഹിക്കുന്നില്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. ജോര്‍ജ് സോറോസ് വിഷയം ഉന്നയിച്ച് സഭാ നടപടികള്‍ തടസ്സപ്പെടുത്തുകയാണ് ഭരണപക്ഷം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

ജോര്‍ജ് സോറോസ് വിഷയം മാത്രമല്ല, അദാനി, സംഭല്‍, കര്‍ഷക പ്രശ്നങ്ങള്‍, മണിപ്പുര്‍ തുടങ്ങി എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. എന്നാല്‍ സഭ മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹമില്ലാത്ത ബിജെപി ചര്‍ച്ചകള്‍ വഴി തെറ്റിച്ചുവിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

Read Also: ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം; ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകി കേന്ദ്ര ധനസഹമന്ത്രി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കൊണ്ടുവന്നാല്‍ ശക്തമായി എതിര്‍ക്കും. ഫെഡറലിസത്തെ തകര്‍ക്കുന്നതാണ് ബില്‍ എന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

Key Words: dr john brittas mp, parliament proceedings, bjp

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News