ഉന്നത വിദ്യാഭ്യാസത്തിലെ ലാറ്ററല്‍ എന്‍ട്രി നിയമനവുമായി സംബന്ധിച്ച് രാജ്യസഭയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ കേന്ദ്രം. അധ്യാപകരുടെ ലാറ്ററല്‍ എന്‍ട്രി നിയമനവുമായി ബന്ധപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയ മറുപടി വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നതായിരുന്നു. ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരം രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ‘പ്രൊഫസര്‍ ഓഫ് പ്രാക്ടീസ്’ ആയി നിയമനം നല്‍കിയതിന്റെ കണക്കുകള്‍ നല്‍കാന്‍ കേന്ദ്രം മടികാണിക്കുകയാണ്.
Also Read : ഗവര്‍ണറുടെ ലിസ്റ്റില്‍ യുഡിഎഫ് അംഗങ്ങള്‍; ദുരൂഹത: പി എം ആര്‍ഷോ
ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരം രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ‘പ്രൊഫസര്‍ ഓഫ് പ്രാക്ടീസ്’ എന്ന പേരില്‍ എത്ര പേരെ നിയമിച്ചിട്ടുണ്ടെന്നും അതില്‍ പട്ടികജാതി-പട്ടികവര്‍ഗം-മറ്റു പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും എത്ര പേരുണ്ടെന്നുമുള്ള ചോദ്യത്തിന് അത്തരം കണക്കുകള്‍ നല്‍കാതെ രാജ്യത്ത് ഇന്ന് വരെ 4255 പേര്‍ ‘പ്രൊഫസര്‍ ഓഫ് പ്രാക്ടീസ്’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന ഒഴുക്കന്‍ മറുപടി മാത്രമാണ് വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയത്.
Also Read : ബിജെപിക്ക് ഇക്കുറി വെറും 35 വോട്ടുകൾ; റാന്നിയിൽ ബിജെപി വാർഡ് പിടിച്ചെടുത്ത് സിപിഐ എം
ഇങ്ങനെ ഒരു മറുപടി നല്‍കിയതിലൂടെ കേന്ദ്രം എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നതായി സംശയിക്കാവുന്നതാണ്. കൃത്യവും വ്യക്തവുമായ ചോദ്യമായിരുന്നിട്ടു കൂടി ഉത്തരത്തിലെ ഒഴിഞ്ഞുമാറല്‍ നിയമനങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗം-മറ്റു പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഗണ്യമായി കുറഞ്ഞിട്ടുണ്ടോ എന്ന ആശങ്ക ഉളവാക്കുന്നു. അതിനാല്‍ ഇത്തരം നിയമനങ്ങളുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ എത്രയും വേഗം വെളിപ്പെടുത്തണമെന്ന് എംപി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here