ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രാക്ടീസ് പ്രൊഫസര്‍മാരുടെ നിയമനം; ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്രം

john-brittas-mp

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രാക്ടീസ് പ്രൊഫസര്‍മാരുടെ നിയമനം സംബന്ധിച്ച ഡോ. ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പ്രാക്ടീസ് പ്രൊഫസര്‍മാരുടെ നിയമനത്തില്‍ എസ് സി, എസ് ടി, ഒബിസി പ്രാതിനിധ്യം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് എം പി ചൂണ്ടിക്കാട്ടി.

ഈ വർഷം ഏപ്രില്‍ 1 വരെ 5,060 ഒഴിവുകളുള്ള കേന്ദ്ര സര്‍വകലാശാലകളില്‍ 18,940 അധ്യാപക തസ്തികകളാണുള്ളത്. ഇതില്‍ 26.72 ശതമാനം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. അനധ്യാപക തസ്തികകളില്‍ 16,719 ഒഴിവുകളുള്ള 35,640 അംഗീകൃത തസ്തികകളിലും 46.91 ശതമാനം ഒഴിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇത് സംബന്ധിച്ച വിശദാംശങ്ങളുടെ കണക്കുകളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Read Also: ദേശീയപാത വികസനം; സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിച്ച ഫണ്ടും ഭൂമി ഏറ്റെടുക്കലും സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാതെ കേന്ദ്രം

യാതൊരു അക്കാദമിക മാനദണ്ഡങ്ങളും പാലിക്കാതെയുള്ള പ്രാക്ടീസ് പ്രൊഫസര്‍മാരുടെ നിയമനം വഴി സര്‍ക്കാര്‍ സംവരണത്തെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. യു ജി സി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ നടത്തുന്ന ഇത്തരം നിയമനങ്ങള്‍ ഉന്നതവിദ്യാഭ്യാസ മേഖലക്ക് ആശങ്കയുണ്ടാക്കുന്നതാണെന്നും എം പി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News