പുതിയ തലമുറയ്ക്ക് കൃഷി ആകര്‍ഷകമായ മേഖലയായി തോന്നണം; കൃഷിവകുപ്പ് ഇതിന് യോഗ്യനായ വ്യക്തിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

സുതാര്യമായ ഒരു അവാര്‍ഡ് നിര്‍ണയമാണ് കാര്‍ഷിക മേഖലയിലെ മികവിന് കൈരളി ടി വി നല്‍കുന്ന കതിര്‍ അവാര്‍ഡിന്റേതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഇന്ന് കാര്‍ഷിക രംഗത്ത് ഒരുപാട് വലിയ നല്ല മാറ്റങ്ങളും വികസനങ്ങളും ഉണ്ടാകുന്നുണ്ട്. കാര്‍ഷിക രംഗത്ത് ഇത്തരത്തില്‍ മാറ്റങ്ങള്‍ വന്നെങ്കില്‍ മാത്രമേ ഈ മേഖല വിജയിക്കുകയുള്ളൂ എന്നും അത്തരത്തില്‍ വിജയച്ചാല്‍ മാത്രമേ പുതിയ തലമുറ ഈ മേഖലയിലേക്ക് വരികയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

Also Read : കതിര്‍ അവാര്‍ഡ് 2023; മികച്ച ജൈവകര്‍ഷകന്‍ രാജന്‍ ബാബു, മികച്ച കര്‍ഷക ലില്ലി മാത്യു

നൂതനമായ കൃഷി രീതികളേക്ക് സമൂഹം കടന്നുവരണം. പുതിയ തലമുറയ്ക്ക് കാര്‍ഷിക രംഗം ആകര്‍ഷകമായ മേഖലയായി തോന്നണം. സംസ്ഥാനത്തെ കൃഷിവകുപ്പ് ഇതിന് യോഗ്യനായ വ്യക്തിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എം പി പറഞ്ഞു. കതിര്‍ അവാര്‍ഡ് സമൂഹത്തിന് ഒരു എളിയ സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു.

നമ്മളെയൊക്കെ നമ്മളാക്കിമാറ്റിയ കര്‍ഷക മേഖലോടുള്ള പ്രതിക്രിയ ചെയ്യുന്നതിന്റെ ഭാഗമായാണ് കൈരളി അവാര്‍ഡ് വിതരണം ചെയ്യുന്നതെന്ന് വ്യക്തമാക്കിയ ഡോ. ജോണ്‍ ബ്രിട്ടാസ് എം പി എല്ലാ കതിര്‍ അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങളും നേര്‍ന്നു.

Also Read : കതിര്‍ അവാര്‍ഡ്; മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം ആശാ ഷാജന്‍

കൃഷിയെ മുന്‍നിര്‍ത്തി ഒരു അവാര്‍ഡ് വേണമെന്ന് ആദ്യം ഡയറക്ടര്‍ ബോര്‍ഡില്‍ പറഞ്ഞത് മമ്മൂക്കയാണെന്നനും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി വേദിയില്‍ പറഞ്ഞു. അത്തരത്തില്‍ ഒരു അവാര്‍ഡിന്റെ കാര്യം അദ്ദേഹം മുന്നോട്ട് വെച്ചത് ആ അവാര്‍ഡ് മമ്മൂക്കയ്ക്ക് വാങ്ങാനാണോ എന്ന ഒരു സംശയം മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ഡയറക്ടര്‍മാരിലൊരാളായ എം എം മോനായി മുന്നോട്ടുവെച്ചുവെന്നും തമാശ രൂപേണ അദ്ദേഹം പറഞ്ഞു. കാരണം ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നല്ല കര്‍ഷകന്‍ മമ്മൂക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News