‘ജയിലിലേക്ക് പോയ കെജ്‌രിവാളിനേക്കാൾ ആയിരം മടങ്ങ് ശേഷിയുള്ള കെജ്‌രിവാൾ ആണ് തീഹാറിന് പുറത്തേക്ക് എത്തിയിട്ടുള്ളത്’: ഡോ. ജോൺ ബ്രിട്ടാസ് എം പി

സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന രീതിയിൽ പ്രതിപക്ഷ നേതാക്കളെ കേസുകളിൽപെടുത്തുകയും ജയിലിൽ അടക്കുകയും ചെയ്യുന്നതിനെതിരെയുള്ള മുന്നറിയിപ്പാണ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകിയുള്ള കോടതി വിധിയെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തിന് നിരവധി മാനങ്ങൾ ഉണ്ട് എന്നും. സർവ്വശക്തിയോടെയാണ് കേന്ദ്രസർക്കാർ ജാമ്യഹർജിയെ എതിർത്തത് എന്നും ഒരു വ്യക്തി ജയിലിൽ കഴിയുന്നതിനു വേണ്ടി ഇത്രയും സന്നാഹങ്ങൾ ഒരു ഭരണകൂടം ഒരുക്കിയ ചരിത്രം മുമ്പുണ്ടാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: കെജ്‌രിവാളിന് ജാമ്യം; സ്വാഗതം ചെയ്ത് സീതാറാം യെച്ചൂരി

ജയിലിലേക്ക് പോയ കെജ്‌രിവാളിനേക്കാൾ ആയിരം മടങ്ങ് ശേഷിയുള്ള കെജ്‌രിവാൾ ആണ് തീഹാറിന് പുറത്തേക്ക് എത്തിയിട്ടുള്ളത്. പ്രധാനമന്ത്രിയും ബിജെപിയും ഭയന്നതും ഇതുതന്നെയാണ്. ഉത്തരേന്ത്യയിൽ മോദിയെ പ്രതിരോധിക്കാൻ ശേഷിയുള്ള നേതാക്കൾ പ്രതിപക്ഷനിരയിൽ ഇല്ലെന്ന ഭാവമായിരുന്നു ഭരണകക്ഷിക്ക്. ഡൽഹിയിൽ മാത്രമല്ല ഹരിയാനയിലും പഞ്ചാബിലും രാജസ്ഥാനിലും എന്തിനേറെ ഗുജറാത്തിൽ പോലും സ്വാധീനം ചെലുത്താൻ കഴിയുന്ന പ്രചരണ ആയുധമായാണ് ജയിൽ മോചിതനായ കെജ്‌രിവാൾ. ഇതിനകം തന്നെ പിന്നോട്ടുപോയ ബിജെപിയെ തെരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടങ്ങളിൽ പിടിച്ചുലക്കാൻ ഇതുതന്നെ ധാരാളം എന്നും ബ്രിട്ടാസ് എം പി പറഞ്ഞു.

ചുവടുപിഴക്കുന്നു എന്ന് കണ്ടാണ് പ്രധാനമന്ത്രിയും ബിജെപി നേതാക്കളും വർഗീയ വിഷയങ്ങളിൽ അഭിരമിച്ച് തുടങ്ങിയത്. മുൻകാലങ്ങളിൽ ഉപയോഗിച്ച് തേഞ്ഞുപോയ മുസ്ലീം വിരുദ്ധത റീസൈക്കിൾ ചെയ്തു കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ബിജെപി. ഇതിനിടയിൽ തങ്ങളുടെ ഇലക്ഷൻ ഡ്യൂട്ടി (ED)ക്ക് ഉണ്ടായ തിരിച്ചടി ബിജെപിയുടെ സമനില നഷ്ടപ്പെടാനേ വഴിവയ്ക്കൂ. ഡൽഹി എക്സൈസ് കേസ് രണ്ടുവർഷം അന്വേഷിച്ചിട്ടും കാര്യമായ തെളിവൊന്നും കിട്ടാത്തത് എന്തെന്ന സുപ്രീംകോടതിയുടെ ചോദ്യം അന്തരീക്ഷത്തിൽ അലയൊലി സൃഷ്ടിക്കുന്നുണ്ട്. ഇഡിക്ക് കെജ്‌രിവാളിൽ നിന്ന് താൽക്കാലിക “മോക്ഷം” ലഭിച്ച സ്ഥിതിക്ക് വിലപ്പെട്ട ഒരു വെളിപ്പെടുത്തലിന് പുറകെ പോകാവുന്നതാണ്. ടെമ്പോ നിറച്ച് ഇന്ന ഇന്ന ആളുകൾ ഇന്ന ഇന്ന ആളുകൾക്ക് കള്ളപ്പണം നൽകി എന്ന് വെളിപ്പെടുത്തിയത് സാക്ഷാൽ പ്രധാനമന്ത്രി തന്നെ. വണ്ടിയുടെ രജിസ്ട്രേഷൻ നമ്പർ മാത്രം ചോദിച്ചു മനസ്സിലാക്കിയാൽ കേസിൽ കുറ്റപത്രം സമർപ്പിക്കാം എന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി വ്യക്തമാക്കി.

ALSO READ: ‘നന്‍മയുടെ മറുവാക്കാണ് ഡോ. രൈരു ഗോപാല്‍’: മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News