കേന്ദ്രബജറ്റിലെ ബിഹാറിനുള്ള പ്രത്യേക പരിഗണന; സംസ്ഥാനത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിച്ചാല്‍ നന്നായിരുന്നെന്ന് ഡോ. ജോണ്‍ബ്രിട്ടാസ് എംപി

പ്രത്യേക പദ്ധതികളിലുള്‍പ്പെടുത്തി ബിഹാറിനെയും ആന്ധ്രപ്രദേശിനെയും കേന്ദ്രം കയ്യയച്ച് സഹായിക്കുമ്പോള്‍ കേരളത്തിന് ഒരു സംസ്ഥാനമെന്ന നിലയ്ക്കുള്ള പരിഗണനയെങ്കിലും നല്‍കണമെന്ന് ഡോ.ജോണ്‍ബ്രിട്ടാസ് എംപി. കേന്ദ്രബജറ്റുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. ഞങ്ങള്‍ക്ക് പ്രത്യേക പദവിയൊന്നും വേണ്ട അര്‍ഹമായ പരിഗണന പൂര്‍ണമായി തന്നില്ലെങ്കിലും ഭാഗികമായെങ്കിലും തന്നാല്‍മതി. സംസ്ഥാനം കേന്ദ്രത്തിനു നല്‍കുന്ന വിഹിതത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും കേന്ദ്രത്തിനു തിരിച്ച് കേരളത്തിനായും നല്‍കാവുന്നതാണ്. അത്തരത്തിലൊന്നും കേരളത്തിന് കിട്ടുന്നില്ലെന്ന് മാത്രമല്ല, ദേശീയപാത വികസനത്തിനായി കേരളം നല്‍കിയ 6000 കോടി രൂപയ്ക്ക് ബദലായി 6000 കോടി രൂപ കടമെടുക്കാന്‍ പോലും കേന്ദ്രം കേരളത്തെ അനുവദിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും ഡോ. ജോണ്‍ബ്രിട്ടാസ് പറഞ്ഞു.

ALSO READ: ‘സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റ്’: മുഖ്യമന്ത്രി

ബിഹാറിലെ വ്യവസായിക ഇടനാഴിയെക്കുറിച്ച് സംസാരിക്കുന്ന ബജറ്റില്‍ കൊച്ചി മുതല്‍ ബാംഗ്ലൂര്‍ വരെയുള്ള വ്യാവസായിക ഇടനാഴിക്കായി കേരളം 1200 ഏക്കര്‍ ഭൂമി ഏറ്റെടുത്തു നല്‍കിയിട്ടും അതുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും ബജറ്റിലില്ല. കേരളത്തിലുള്ള കാര്‍ഷിക വിളകളുടെ ഇറക്കുമതി നിരുല്‍സാഹപ്പെടുത്തുന്നതിനായി തീരുവ വര്‍ധിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും മൊബൈല്‍ഫോണിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും തീരുവ മാത്രമാണ് കുറച്ചത്. ഇക്കണോമിക് സര്‍വേ പ്രകാരം കാര്‍ഷിക മേഖല പ്രതിസന്ധിയിലാണെന്ന് അറിഞ്ഞിട്ടുപോലും കേന്ദ്രം വിഷയത്തിലിടപെടാന്‍ കൂട്ടാക്കുന്നില്ല. അദ്ദേഹം വാക്കുകള്‍ ചുരുക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk