ജനാധിപത്യ വ്യവസ്ഥയെ താങ്ങിനിര്‍ത്തിയ മാധ്യമങ്ങള്‍ ഇന്ന് വഴിമാറി സഞ്ചരിക്കുന്നുവെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഫോര്‍ത്ത് എസ്റ്റേറ്റ് അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന പതാക വാഹകരായിട്ടാണ് മാധ്യമങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
സാമൂഹ്യ മാധ്യമങ്ങളുടെ പ്രവേശനം സാമൂഹ്യ വ്യവഹാരങ്ങള്‍ അര്‍ത്ഥവത്താക്കും എന്നായിരുന്നു ധാരണയെന്നും തുറന്നുപറഞ്ഞ അദ്ദേഹം മോദി സര്‍ക്കാരിനെതിരെയും ആഞ്ഞടിച്ചു. എക്സിക്യൂട്ടീവ് പാര്‍ലമെന്റിന് വിധേയമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് മോദി പറയാന്‍ തയ്യാറാവില്ലെന്ന് ബ്രിട്ടാസ് എം പി പറഞ്ഞു.
ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച പോലും പാര്‍ലമെന്റില്‍ നടക്കുന്നില്ല. കൂലങ്കുഷവും സമഗ്രവുമായ ചര്‍ച്ചകള്‍ക്ക് ശേഷമേ നിയമം പാര്‍ലമെന്റില്‍ പാസാക്കാന്‍ പാടുള്ളൂ. എന്നാല്‍ 3 ക്രിമിനല്‍ നിയമങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കി. പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കുകയാണ് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റടക്കം.
എക്സികുട്ടീവിനെ അക്കൗണ്ടബിളാക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും പെഗാസിസ് സോഫ്റ്റ് വെയര്‍ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here