‘മുഖ്യമന്ത്രിക്ക് പി ആറിന്റെ ആവശ്യമില്ല; നിങ്ങൾക്ക്‌ ആർക്കെങ്കിലും പി ആർ വഴി അഭിമുഖം തന്ന അനുഭവമുണ്ടോ?’: മാധ്യമങ്ങളോട് ഡോ. ജോൺ ബ്രിട്ടാസ് എംപി

John Brittas

മുഖ്യമന്ത്രിക്ക് പി ആറിന്റെ ആവശ്യമില്ലെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. നിങ്ങൾക്ക് ആർക്കെങ്കിലും പി ആർ വഴി മുഖ്യമന്ത്രി അഭിമുഖം തന്ന അനുഭവമുണ്ടോ എന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. മുഖ്യമന്ത്രിക്ക് ഒരു പി ആർ ഏജെൻസിയുമായും ബന്ധമില്ല. മാധ്യമങ്ങൾ തന്നെ പി ആർ ചെയ്യുന്നുണ്ടല്ലോ. മലപ്പുറത്തിന്റെ വികസനത്തിന് വേണ്ടി ഇടതുപക്ഷം ചെയ്തത് എല്ലാവർക്കും അറിയാം. അതിനെ വളച്ചൊടിക്കാൻ വേണ്ടി പി ആർ ഏജൻസി എന്നൊക്കെ പറയേണ്ട ഒരു കാര്യവുമില്ല.

Also Read: ഇന്ത്യയെന്ന ആശയത്തിനായി സ്വന്തം ജീവന്‍ ബലി നല്‍കിയ കരുത്തുറ്റ പ്രവാചകന്‍: ഗാന്ധിജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

കെടി ജലീലിന്റെ പുസ്തക പ്രകാശന ചടങ്ങ് വിവാദം മാധ്യമങ്ങൾ ഉണ്ടാക്കിയതാണ്‌. ഇടതുപക്ഷത്തെ ശക്തനായ പോരാളിയാണ് കെടി ജലീൽ. ചടങ്ങിൽ പങ്കെടുക്കാനായത് അംഗീകാരമാണ്. കെ ടി ജലീലിൻ്റെ പിറകെ നടന്നിട്ട് നിങ്ങൾ പ്രതീക്ഷിക്കുന്ന ഒന്നും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News