ലോക്സഭാ തെരഞ്ഞെടുപ്പ്; റെയിൽവേ ജീവനക്കാരുടെ വോട്ടവകാശം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത്

JOHN BRITTAS

റെയിൽവേ ജീവനക്കാരുടെ വോട്ടവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത്. സ്ഥാനത്തെ റെയിൽവേ ജീവനക്കാർക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയില്ല. ജീവനക്കാരുടെ വോട്ടവകാശം നിഷേധിച്ച് ഏപ്രിൽ 22 മുതൽ 27 വരെ റിഫ്രഷർ ക്ലാസ് നടത്താൻ ദക്ഷിണ റെയിൽവേ തീരുമാനം. ടിടിഇമാർക്കും, കോമേഷ്യൽ ക്‌ളാർക്കുമാർക്കുമാണ് ക്ലാസ്.

Also Read: ശൈലജ ടീച്ചറെ അധിക്ഷേപിച്ച സംഭവം: യൂത്ത് കോൺഗ്രസ്-ലീഗ് പ്രവർത്തകർക്കെതിരെ കേസ്; ന്യായീകരിച്ച് യുഡിഎഫ് വനിതാ നേതാക്കൾ

കേരളത്തിൽ 26 ന് തെരഞ്ഞെടുപ്പ് നടത്താൻ ഇരിക്കെയാണ് തീരുമാനം. ആദ്യം 19 മുതലാണ് ക്ലാസുകൾ തീരുമാനിച്ചതെങ്കിലും തമിഴ്നാട് ഡിവിഷനുകളിലെ ജീവനക്കാരുടെ ആവശ്യപ്രകാരം തീയതി മാറ്റി. ഒരുമാസം മുമ്പ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും ദക്ഷിണ റെയിൽവേ പാലക്കാട്,തിരുവനന്തപുരം ഡിവിഷനിലെ ജീവനക്കാർക്ക് ആവശ്യമായ സൗകര്യം ഒരുക്കിയില്ല. തിരിച്ചിറപള്ളിയിലാണ് ക്ലാസ് നടക്കുന്നത്. കേരളത്തിലെ ജീവനക്കാർക്ക് വോട്ട് അവകാശം ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് കത്ത് നൽകി.

Also Read: ജോൺ ബ്രിട്ടാസിന്റെ പ്രഭാഷണം തടഞ്ഞ് കേരള വി സി: പരിപാടിയിൽ പങ്കെടുക്കുമെന്ന് എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News