ആൽബർട്ട് ഐൻസ്റ്റീനെ പോലുള്ളവർ ഇരിക്കേണ്ട ഇടത്താണ് വിരുദ്ധമായി ചിന്തിക്കുന്നവരുള്ളത്; അതാണ് കേരള സർവ്വകലാശാലയുടെ ഗതികേടെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി

കേരള വിസിക്കെതിരെ രൂക്ഷവിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി. ആൽബർട്ട് ഐൻസ്റ്റിനെ പോലുള്ള വ്യക്തികൾ ഇരിക്കേണ്ട ഇരുപ്പിടത്തിലാണ് അദ്ദേഹത്തിൻറെ ചിന്തകൾക്ക് വിരുദ്ധമായി ചിന്തിക്കുന്ന ചിലർ ഇരിക്കുന്നത്. അതാണ് ഈ സർവകലാശാലയുടെ ഗതികേടെന്നും അദ്ദേഹം തുറന്നടിച്ചു. വിദേശ സർവകലാശാലകളിൽ സ്ഥാനാർത്ഥികളെ വിളിച്ച് സംവാദം സംഘടിപ്പിക്കാറുണ്ട്. അർത്ഥവത്തായ ചർച്ചയ്ക്ക് വേദിയാവുക എന്നതാണ് അതിൻറെ ലക്ഷ്യം. ജനങ്ങളുടെ വിഷയങ്ങളിൽ നിന്ന് സർവകലാശാലകൾ അകലുമ്പോഴെല്ലാo സമഗ്രാധിപത്യം വേരുറപ്പിക്കുന്നു.

Also Read: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനവുമായി ബിജെപി; ആറ്റിങ്ങൽ മണ്ഡലത്തിൽ തയ്യൽ മെഷീൻ വിതരണം ചെയ്യാൻ നീക്കം

തെരഞ്ഞെടുപ്പ് എത്ര നിർണായകമാണ് ജനങ്ങൾക്ക് എത്ര ഉത്കണ്ഠ ഉണ്ട് എന്ന് ചടങ്ങിലെ പങ്കാളിത്തം തെളിയിക്കുന്നു. ഇന്ത്യയെ ഗ്രസിക്കുന്ന പ്രശ്നങ്ങളുടെ ചർച്ച പാർലമെന്റിൽ നടക്കുന്നുണ്ടോ. പതിനൊന്നു മാസമായി മണിപ്പൂർ കത്തി കൊണ്ടിരിക്കുകയാണ്. അതിന് പിന്നിൽ ആരാണ് എന്നത് പാർലമെൻറ് ചർച്ചചെയ്യേണ്ടേ. ദൗർഭാഗ്യവശാൽ ആ ചർച്ച പാർലമെൻറിൽ നടന്നിട്ടില്ല. പാർലമെൻ്റിൽ ഉയരുന്ന ഒരു ചോദ്യങ്ങളോടും പ്രതികരിക്കാൻ പ്രധാനമന്ത്രിക്ക് താല്പര്യമില്ല. ഒരു തെരഞ്ഞെടുപ്പിനെ പേശി ബലവും പണബലവും റാഞ്ചി കൊണ്ടുപോകുകയാണ് ഇലക്ടറൽ ബോണ്ട് വഴി. കേരളത്തിൽ തട്ടുകടയിലെ ബില്ലിൽ പ്രശ്നമുണ്ടെങ്കിൽ ഇ ഡി വരും. സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് വേണം മറ്റുള്ളവരുടെ കണ്ണിലെ കരട് ചൂണ്ടിക്കാട്ടാൻ എന്നാണ് പ്രധാനമന്ത്രിയുടെ കരുവന്നൂർ വിമർശനത്തെ കാണുന്നത്.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; റെയിൽവേ ജീവനക്കാരുടെ വോട്ടവകാശം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത്

കേന്ദ്രം നീതിന്യായ സംവിധാനത്തെ തടവറയിലാക്കാൻ ശ്രമിക്കുകയാണ്. അന്വേഷണാത്മക പത്രപ്രവർത്തനം ഇന്ത്യയിൽ അവസാനിച്ചു. ഇന്ന് യഥാർത്ഥ മാധ്യമപ്രവർത്തനം രാജ്യത്ത് നടക്കുന്നില്ല. പി ആർ മാധ്യമപ്രവർത്തനമാണ് നടക്കുന്നത്. എക്സിക്യൂട്ടീവും ലെജിസ്ലേച്ചറും നിഷ്ക്രിയമാണ്. മാധ്യമങ്ങൾ ഗോദീ മീഡിയയോ, മോദിയോ ആയി മാറിക്കഴിഞ്ഞു. ഇന്ത്യയിലെ അവസാനത്തെ പത്രാധിപരായി രാജഗോപാൽ മാറി. ഇത് വിളിച്ചു പറയാൻ സ്വാതന്ത്ര്യമുള്ള രാജ്യത്തിലെ ഏക മാധ്യമ വിഭാഗം കേരളത്തിലെതാണ്. എന്നാൽ അത് ഒരു വിഭാഗത്തിനെതിരെ മാത്രമാണ്. മോദിക്കെതിരെ പോലും ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News