‘കേരളത്തിലെ യാത്രാദുരിതം പരിഹരിക്കണം, അധിക സര്‍വീസുകള്‍ വേണം’; കേന്ദ്ര റെയില്‍വേ മന്ത്രിയ്‌ക്ക് കത്തയച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കണമെന്നും യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി. എറണാകുളം – ബെംഗളുരു വന്ദേഭാരത് ഉൾപ്പെടെ മുൻപ് പ്രഖ്യാപിച്ച ട്രെയിനുകൾ അടിയന്തരമായി സർവീസ് നടത്താൻ അനുമതി നല്‍കണമെന്നും ബ്രിട്ടാസ് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിനയച്ച കത്തിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം വേണാട് എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞുവീണത് കേരളത്തിലെ യാത്രക്കാർ അനുഭവിക്കുന്ന കടുത്ത ദുരിതത്തിന്റെ നേർചിത്രമാണ്. ടിക്കറ്റെടുത്തവർക്ക് ട്രെയിനിൽ കയറാനാകുന്നില്ല, കയറിയവരാകട്ടെ, സുരക്ഷിതമല്ലാത്ത, വായുസഞ്ചാരമില്ലാത്ത വൃത്തിഹീനമായ സാഹചര്യത്തിൽ മണിക്കൂറുകളോളം നിന്ന് യാത്ര ചെയ്യാൻ നിർബന്ധിതരാവുകയാണ്. പൊതുഗതാഗത സംവിധാനത്തിൽ, ദശലക്ഷക്കണക്കിന് യാത്രക്കാർ നിത്യേന ആശ്രയിക്കുന്ന ട്രെയിനുകളിൽ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ തിക്കും തിരക്കും അസ്വീകാര്യമാണ്. അൺ റിസർവ്ഡ് കമ്പാർട്ടുമെന്‍റുകളിലെ യാത്രക്കാർക്കും റെയിൽവേ ആവശ്യമായ പരിഗണന നല്‍കേണ്ടതുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്ക് റെയിൽവേ അടിയന്തര മുൻഗണന നൽകിയില്ലെങ്കിൽ ഭാവിയിൽ കൂടുതൽ ഗുരതരമായ ദുരന്തങ്ങൾക്കിടയാക്കുമെന്നും ബ്രിട്ടാസ് കത്തിൽ ചൂണ്ടിക്കാട്ടി.

ALSO READ | മോദിക്കെതിരെ ഒളിയമ്പെയ്ത് കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി

കൂടുതൽ വന്ദേ ഭാരത് സർവീസുകൾ ഇതുവരെ തുടങ്ങാത്തത് റെയിൽ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്ക് ഉദാഹരണമാണ്. രാജ്യത്ത് സർവീസ് നടത്തുന്ന 51 വന്ദേ ഭാരത് സർവീസുകളിൽ യാത്രക്കാരുടെ എണ്ണത്തിലും ഒക്യുപ്പെൻസിയിലും കേരളത്തിലെ വന്ദേഭാരത് വളരെ മുന്നിലാണ്. ഒക്യുപ്പെൻസി 200 ശതമാനത്തിനടുത്ത് എത്തിയ ഇന്ത്യയിലെ ഏക തീവണ്ടിയാണ് കേരളത്തിലോടുന്ന വന്ദേഭാരത്. മികച്ച പ്രതികരണമുണ്ടായിട്ടും എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് സ്പെഷ്യൽ സർവീസും റെയിൽവേ നിർത്തിവെയ്ക്കുകയാണ് ചെയ്തത്. ഉയർന്ന നിരക്കായിരുന്നിട്ടും യഥാക്രമം 105%, 88% ഒക്യുപെൻസി ഉണ്ടായിരുന്ന ഈ സ്പെഷ്യൽ സർവീസ് റെയിൽവേ നിർത്തി.

ALSO READ | പന്നിയെ ക്ഷുദ്രജീവിയായി കേന്ദ്രം പ്രഖ്യാപിക്കാത്തതിന് പിന്നിൽ ആർഎസ്എസെന്ന് ഉദയഭാനു

ഓഗസ്ത് 29ന് അയച്ച കത്തിൽ ചൂണ്ടിക്കാണിച്ചതുപോലെ, ലാഭകരമല്ലാത്ത മറ്റ് വന്ദേ ഭാരത് സർവീസുകൾ തുടരുമ്പോഴും കേരളത്തിലെ മൂന്നാമത്തെ വന്ദേ ഭാരത് നിർത്തിവച്ചത് അങ്ങേയറ്റം നിരാശാജനകമാണ്. റെയിൽവേ വരുമാനത്തിൽ നിർണായക സംഭാവന നൽകുന്ന കേരളത്തിലെ യാത്രാ ദുരിതം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ റെയിൽവേ അധികൃതർക്ക് നിർദേശം നല്‍കണമെന്നും ഡോ. ജോൺ ബ്രിട്ടാസ് മന്ത്രി അശ്വനി വൈഷ്‌ണവിനോടാവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News