ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.ജയറാം അന്തരിച്ചു

ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന പ്രമുഖ സര്‍ജന്‍ പേട്ട പള്ളിമുക്ക് കേരളകൗമുദി -റെയില്‍വേ സ്റ്റേഷന്‍ റോഡ് ഗൗതമയില്‍ ഡോ കെ.ജയറാം അന്തരിച്ചു. പരേതരായ ഡോ.കെ.എം.കേശവന്റെയും ഗോമതിയമ്മയുടെയും മകനാണ്.

ALSO READ: ഉല്ലാസത്തിന്റെ ആകാശത്തിൽ: ജടായുപ്പാറ സന്ദർശിച്ചതിന്റെ വീഡിയോ പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

ഡോ.ജയറാം 1991ല്‍ കെജിഎ.ഒഎ സംസ്ഥാന പ്രസിഡന്റ്, 1996ല്‍ ഐ.എം.എ സംസ്ഥാനപ്രസിഡന്റ്, 2008ല്‍ ഐ.എം.എ ദേശീയ വൈസ് പ്രസിഡന്റ് എന്നീ പദവികളിലെത്തി. കല്‍ക്കട്ട മെഡിക്കല്‍ കോളേജില്‍ നിന്നും 1967ല്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം തുടര്‍ന്ന് ആരോഗ്യവകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. 1999ല്‍ ഡെപ്യൂട്ടി ഡയറക്ടറായാണ് വിരമിച്ചത്. ഭാര്യ : പ്രൊഫ.ജയകുമാരി.വി.എസ് (റിട്ട പ്രൊഫ. ഇക്കണോമിക്സ് വിഭാഗം ഗവ. വിമന്‍സ് കോളേജ് വഴുതയ്ക്കാട്) മക്കള്‍: ഡോ.സൂര്യ ജയറാം (ഗൈനക്കോളജിസ്റ്റ് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ കൊച്ചി), ഡോ.ശബരി ജയറാം( ഇന്റന്‍സിവിസ്റ്റ് എസ്.പി മെഡിഫോര്‍ട്ട് ). മരുമക്കള്‍ : ഡോ.ജസിന്‍ ജയശങ്കര്‍ (കാര്‍ഡിയാക് അനസ്തറ്റിസ്റ്റ് അമൃത ഹോസ്പിറ്റല്‍ ), ഡോ.റെനി ഫിലിപ്പ്(ഗ്ലോക്കോമ സര്‍ജന്‍, പ്രിസൈസ് ഹോസ്പിറ്റല്‍).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News