വയനാട് ദുരന്തഭൂമിയിലെത്തിയ ഡോ. കഫീൽ ഖാനുമായി മന്ത്രി മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തി. വയനാട്ടിലെ ദുരിത ബാതിതരുടെ അതിജീവന പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും ഡോ. കഫീൽ ഖാൻ അറിയിച്ചതായി മന്ത്രി അറിയിച്ചു. ഉരുൾപൊട്ടൽ മേഖലയിൽ കുരുന്നുകളെ കൈപിടിച്ചുയര്‍ത്താന്‍ ഇന്ന് വയനാട്ടിൽ എത്തിയതായിരുന്നു അദ്ദേഹം.
Also read:നാട്ടിലെ ഗ്രന്ഥശാലയ്ക്കുവേണ്ടി 10 സെന്‍റ് സ്ഥലം നൽകി ഒരു കുടുംബം; ഏറ്റുവാങ്ങാൻ മന്ത്രിയെത്തി!
ഉത്തർ പ്രദേശിൽ ഗോരഖ് പൂരിലെ ബിആര്‍സി മെഡിക്കല്‍ കോളേജില്‍ ജീവവായു കിട്ടാതെ പിഞ്ച് കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ച സംഭവം പുറം ലോകത്തെ അറിയിച്ചആളാണ് ഡോ കഫീല്‍ ഖാന്‍. ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം നിലച്ചതോടെ കുഞ്ഞുങ്ങള്‍ പ്രാണവായുവിനായി കേണപ്പോള്‍, സ്വന്തം ചെലവില്‍ ഓക്സിജന്‍ സിലണ്ടറുകള്‍ എത്തിച്ച് കുറച്ച് കുഞ്ഞുങ്ങളുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയിരുന്നു. എല്ലാം മികച്ചതെന്നവകാശപ്പെട്ടിരുന്ന ഉത്തർ പ്രദേശ് സര്‍ക്കാര്‍ ആ സംഭവത്തോടെ നാണം കെട്ടു. വീഴ്ചവരുത്തിയവരുടെ പട്ടികയില്‍ പെട്ട് പ്രതികാരത്തിനിരയായ കഫീല്‍ ഖാനെ കാത്തിരുന്നത് നീണ്ട ജയില്‍ വാസം. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഡോക്ടര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here