കനത്ത മഴയിൽ വെള്ളം കയറിയ ഡോ. എം ലീലാവതിയുടെ വീട് എസ് എഫ് ഐ പ്രവർത്തകർ ശുചീകരിച്ചു

കനത്ത മഴയെത്തുടന്ന് ഡോ. എം. ലീലാവതിയുടെ വീട് എസ് എഫ് ഐ ജില്ലാകമ്മിറ്റിയുടെ സ്റ്റുഡന്റ് ബറ്റാലിയൻ ശുചീകരിച്ചു. വീടിനകത്ത് കയറിയ ചെളിയും മാലിന്യങ്ങളും വെള്ളം പമ്പ് ചെയ്ത് വൃത്തിയാക്കി.പന്ത്രണ്ട് പേരടങ്ങുന്ന എസ് എഫ് ഐ പ്രവർത്തകരുടെ സംഘം മണിക്കുറുകളുടെ അധ്വാനത്തിൽ വീട് പൂർണ്ണമായും വൃത്തിയാക്കി മടങ്ങി.

also read: നവകേരള ബസ്സിനെ ഏറ്റെടുത്ത് യാത്രക്കാര്‍; കെഎസ്ആര്‍ടിസിക്ക് നേടികൊടുത്ത വരുമാനം ഇങ്ങനെ

അതേസമയം ചൊവ്വാഴ്ച പെയ്ത മഴയ്‌ക്കു പിന്നാലെ ലീലാവതി താമസിക്കുന്ന കളമശേരി പൈപ്‌ലൈന്‍ റോഡിലുള്ള വീടിന്റെ താഴത്തെ നിലയില്‍ പെട്ടെന്നു വെള്ളം കയറുകയായിരുന്നു.ജലനിരപ്പ് ഉയര്‍ന്നതോടെ ലീലാവതി സമീപത്തുള്ള മകന്‍ വിനയകുമാറിന്റെ വീട്ടിലേക്കുമാറ്റി.താഴത്തെ നിലയിലുണ്ടായിരുന്ന പുസ്തകങ്ങള്‍ വീടിന്റെ മുകള്‍ നിലയിലേക്കു മാറ്റിയെങ്കിലും അതിനോടകം ഒട്ടേറെ പുസ്തകങ്ങള്‍ വെള്ളത്തില്‍ മുങ്ങി നശിച്ചു. ഈ പ്രദേശത്ത് ഡോ. ലീലാവതിയുടേതടക്കം ഒട്ടേറെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.\

also read: എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകി; കളമശ്ശേരിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News