അന്തരിച്ച സാമ്പത്തിക ശാസ്ത്ര വിദഗ്ധനും അധ്യാപകനുമായ ഡോക്ടർ എം കുഞ്ഞാമന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് നടക്കും. ശ്രീകാര്യത്തെ വസതിയിൽ ഇന്നലെയാണ് കുഞ്ഞാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം ഭാര്യ ഡോക്ടർ രോഹിണി വീട്ടിലുണ്ടായിരുന്നില്ല.
Also read:ഈന്തപ്പഴത്തിന്റെ ഉള്ളില്‍ വച്ച് കടത്താന്‍ ശ്രമിച്ചു; 10 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി
ഫോണിൽ വിവരം ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ പരിശോധനയിൽ ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ ലോകത്തുനിന്ന് പോവുകയാണെന്നും, മരണത്തിൽ ആർക്കും ഉത്തവാദിത്വം ഇല്ലെന്നും എഴുതിയ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇടതുപക്ഷ നിലപാട് ഉയർത്തിപ്പിടിച്ച ചിന്തകൻ കൂടിയായിരുന്നു കുഞ്ഞാമൻ. നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും.
Also read:മിസോറാം വോട്ടെണ്ണല്‍; മാറി മറിഞ്ഞ് ലീഡ് നില
27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു എം കുഞ്ഞാമന്‍. കേരള സാഹിത്യ അക്കാദമിയുടെ മികച്ച ആത്മകഥയ്ക്കുള്ള അവാർഡ് കഴിഞ്ഞ വർഷം നിരസിച്ചിരുന്നു. എതിര് എന്ന ആത്മകഥയ്ക്ക് ആയിരിന്നു അവാർഡ് ലഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here