ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം ഇന്ന്. എഐസിസി ആസ്ഥാനത്തെ പൊതുദർശനത്തിനു ശേഷം 11. 45 ഓടെ സംസ്കാരചടങ്ങുകൾ നടക്കും. ദില്ലി നിഗംബോധ്ഘട്ടിലാണ് മൃതദേഹം സംസ്കരിക്കുക. ഇന്നലെ നിരവധി രാഷ്ട്രീയപ്രമുഖരാണ് മൻമോഹൻസിംഗിന് അന്തിമോപചാരമർപ്പിക്കാൻ ദില്ലിയിലെ വസതിയിലെത്തിയത്.

ശ്വാസകോശസംബന്ധ രോഗത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയോടെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും രാത്രിയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് രാജ്യത്ത് ഏഴു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

also read: മൻമോഹൻ സിങ്ങിന്റെ സംസ്കാരം സ്മാരകത്തിനുള്ള സ്ഥലത്ത് വേണമെന്ന ആവശ്യം അംഗീകരിച്ചില്ല; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സുഖ്‌ബീർ സിങ് ബാദൽ

ദീർഘവീക്ഷണമുള്ള ഒരു രാഷ്ട്ര തന്ത്രജ്ഞൻ, സൗമ്യനായ സഹപ്രവർത്തകൻ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ദില്ലി മോത്തി ലാൽ നെഹ്റു നഗറിലെ മൂന്നാം നമ്പർ വസതിയിലേക്കെത്തിയത് നിരവധി രാഷ്ട്രീയ പ്രമുഖർ ആണ്. രാഷ്ട്രപതി ദ്രൗപതി മുർമു, ,പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, ജെപി നദ്ദ,രാജനാഥ് സിംഗ് തുടങ്ങി ബിജെപിയുടെ പ്രധാന നേതാക്കൾ വസതിയിലെത്തി മൃതശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News