പത്തനംതിട്ട നഴ്സിങ് വിദ്യാർത്ഥി അമ്മു സജീവിന്റെ മരണം ഞെട്ടിക്കുന്നതെന്ന് ഡോ മോഹൻ കുന്നുമ്മൽ.വസ്തുതയെന്തെന്ന് ആരോഗ്യ സർവ്വകലാശാലക്കും അറിയണമെന്നും രക്ഷിതാക്കളുമായി വിശദമായി സംസാരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത് എന്നും അതിന് വേണ്ട നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.വ്യക്തകൾക്കും സ്ഥാപനങ്ങൾക്കും വീഴ്ചയുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും പരിക്കിന്റെ സ്വഭാവം മനസിലാക്കിയിട്ടുണ്ട്. വീഴ്ച എവിടെ സംഭവിച്ചാലും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ; വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിംഗ് വൈകില്ല: മന്ത്രി കെ എൻ ബാലഗോപാൽ
“അന്വേഷണത്തിന് നാലംഗ സമിതി ഉണ്ട്. കോളേജിലെത്തി എല്ലാവരേയും കണ്ട് സംസാരിക്കും. മാതാപിതാക്കളേയും കാണും. പോസ്റ്റ് മോർട്ടം റിപ്പോർട്ട് അടക്കം എല്ലാം വിശദമായി പരിശോധിക്കും. പൊലീസ് അന്വേഷണവും കാര്യക്ഷമമായി നടക്കണം”-അദ്ദേഹം പറഞ്ഞു. ആന്റി റാഗിംഗ് സെല്ലിന്റെ പ്രവർത്തനം അടക്കം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here