ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. മോഹനന്‍ കുന്നുമ്മലിനെ പുനര്‍നിയമിച്ച ചാന്‍സലറുടെ നടപടിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. പാളയം രക്തസാക്ഷി മണ്ഡപം മുതല്‍ സര്‍വകലാശാല ആസ്ഥാനം വരെ നടത്തിയ പ്രതിഷേധ മാര്‍ച്ച് ജില്ലാ സെക്രട്ടറി ഡോ. ഷിജു ഖാന്‍ ഉദ്ഘാടനം ചെയ്തു.
ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ചാന്‍സിലര്‍ പദവിയിലിരിക്കുന്ന ഗവര്‍ണറുടെ ഉത്തരവ് കത്തിച്ചായിരുന്നു പ്രതിഷേധം. ഗവര്‍ണറുടെ ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്നും മോഹനന്‍ കുന്നുമ്മല്‍ കേരള സര്‍വകലാശാല വിസി സ്ഥാനം രാജിവെക്കണമെന്നും ഷിജൂഖാന്‍ ആവശ്യപ്പെട്ടു. പ്രതിഷേധ മാര്‍ച്ചില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളും പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here