ഡോ പി സരിൻ ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി ഡോ പി സരിൻ ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ ആറ് മണിക്ക് മലപ്പുറം മഅദിൻ അക്കാദമിയിൽ എത്തിയാണ് കൂടിക്കഴ്ച നടത്തിയത്. തെരഞ്ഞെടുപ്പിൽ പിന്തുണ തേടിയാണ് സരിൻ എത്തിയത്.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ഖലീലുൽ ബുഖാരി തങ്ങൾ.

Also read:മുഖ്യമന്ത്രി ഇന്ന് വയനാട്ടിൽ; സത്യൻ മൊകേരിയുടെ പ്രചരണ പരിപാടികളിൽ പങ്കെടുക്കും

അതേസമയം, പാലക്കാട് കോൺഗ്രസ്സ് നേതാക്കളുടെ മുറിയിൽ പൊലീസ് എത്തി പരിശോധന നടത്തിയത് സ്വാഭാവിക നടപടിയാണെന്ന് എൽ ഡി എഫ് സ്ഥാനാർഥി പി സരിൻ. ഇത്താരമൊരു വിവരം കിട്ടിയാൽ സ്വാഭാവികമായും പൊലീസ് എത്തും. കൃത്യമായ വിവരത്തിന്റ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത് എന്നും സരിൻ പറഞ്ഞു.

കോൺഗ്രസ് പരിശോധന വൈകിപ്പിച്ചത് സംശയാസ്പദമാണ്. കോൺഗ്രസിനുള്ളിൽ നിന്നാണ് പണമെത്തിയ വിവരം ചോർന്നത്. ഇതിനപ്പുറത്തെ നാടകങ്ങളും ഷാഫി കെട്ടിയാടുമെന്നും അറിയാം. എല്ലാ നേതാക്കളും താമസിക്കുന്ന ഇടമായത് കൊണ്ടാണ് കെപിഎം ഹോട്ടൽ തന്നെ ഇടപാടിന് തെരഞ്ഞെടുത്തത്. ആർക്കും സംശയം തോന്നാതിരിക്കാനുള്ള നീക്കാമാണത് എന്നും സരിൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News