പൊതുരംഗത്തുള്ള സ്ത്രീകളെ അവമതിപ്പോടെ കാണുന്ന ആണ്‍കൊയ്മ മുന്നണിയായി യുഡിഎഫ് അധ:പതിച്ചു: മന്ത്രി ഡോ. ആര്‍ ബിന്ദു

പൊതുരംഗത്തുള്ള സ്ത്രീകളെയാകെ അവമതിപ്പോടെ കാണുന്ന ആണ്‍കൊയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചു കഴിഞ്ഞുവെന്ന് തെളിയിക്കുന്നതാണ് ആര്‍എംപി നേതാവിന്റെ പ്രസ്താവനയെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു.

ALSO READ: കാസർഗോഡ് ബോൾ ഐസ്ക്രീമിൽ സൂക്ഷിച്ച ആസിഡ് ഭാര്യക്ക് നേരെ എറിഞ്ഞു; കൊണ്ടത് മകന്, നില ഗുരുതരം

സ്ത്രീസമൂഹത്തിന് ക്ഷമിക്കാന്‍ പറ്റാത്തതാണ് മഞ്ജുവാര്യരെയും ശൈലജ ടീച്ചറെയും അധിക്ഷേപിക്കുന്ന പ്രസ്താവന. ലോക്‌സഭാ തെരഞ്ഞെടുപ്പു ഘട്ടത്തില്‍ ഉടനീളം കെ കെ ശൈലജ ടീച്ചര്‍ക്കെതിരെ ലിംഗനീതിക്ക് തെല്ലുവില കൊടുക്കാതെ യുഡിഎഫ് നടത്തിയ സൈബര്‍ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം ആരാണെന്ന് വ്യക്തമായിരിക്കുകയാണ് ഇതുവഴി.

രാഷ്ട്രീയത്തിലായാലും മറ്റു പൊതു പ്രവര്‍ത്തനത്തിലായാലും കലാരംഗത്തായാലും സ്ത്രീകളെ അശ്ലീലധ്വനിയോടെ മാത്രം കാണുന്ന മാനസികനിലയാണിത്. അത്തരം മാനസികാവസ്ഥകളില്‍ മാറ്റം വരുത്തിയേ തീരൂ.

ALSO READ: കൊടുവള്ളിയില്‍ പതിനാറുകാരനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി

ലിംഗനീതിയുടെ രാഷ്ട്രീയത്തിന് വിലകല്‍പ്പിക്കുന്നുണ്ടെങ്കില്‍ ഈയവസരത്തില്‍ തിരുത്തല്‍ ശക്തികളായാണ് കെ കെ രമ അടക്കമുള്ള യുഡിഎഫിലെ സ്ത്രീ നേതൃത്വം നില്‍ക്കേണ്ടത്. ന്യായീകരിക്കുകയല്ല, മറിച്ച് തെറ്റു തിരുത്തുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News