സൗജന്യനിരക്കിൽ കണ്ണൂരിലെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിച്ച ജനപ്രിയ ഡോക്ടർ രൈരു ഗോപാൽ പരിശോധന നിർത്തി. വീടിന് മുൻപിൽ പതിപ്പിച്ച ബോർഡിലാണ് ആരോഗ്യപരമായ കാരണങ്ങളാൽ പരിശോധന അവസാനിപ്പിക്കൂവെന്ന് അറിയിച്ചത്. 18 ലക്ഷം രോഗികൾക്ക് മരുന്നും സ്നേഹവും കുറിച്ചുകൊടുത്താണ് ഡോക്ടർ വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്.
‘എന്റെ ജോലി ചെയ്യാനുള്ള ആരോഗ്യം ഇന്നെനിക്കില്ല. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിർത്തുകയാണ്’, വീടിന് മുൻപിൽ സ്ഥാപിച്ച ബോർഡിൽ ലളിതമായിത്തന്നെ രൈരു ഗോപാൽ കുറിച്ചു. അമ്പത് വർഷത്തിലേറെയായി രോഗികൾക്കൊപ്പം ജീവിക്കുകയായിരുന്നു രേരു ഡോക്ടർ. അതുകൊണ്ട് തന്നെ ഈ പിന്മാറ്റം വളരെ വേദനയോടെയാണ് കണ്ണൂരുകാർ കാണുന്നത്.
ALSO READ: ‘വർഷങ്ങൾക്ക് മുൻപ്’ മഞ്ഞുമ്മൽ ബോയ്സിനെ പൊലീസുകാർ മർദിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട്
രണ്ടു രൂപ ഡോക്ടർ എന്ന പേരിലാണ് രൈരു ഗോപാൽ കണ്ണൂരുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. മരുന്നും പരിശോധനയും അടക്കം നാൽപ്പതോ അമ്പതോ രൂപ മാത്രമാണ് ഇദ്ദേഹം രോഗികളിൽനിന്നും വാങ്ങുക. പരിശോധനക്കായി ഒരു വീട്ടിലെത്തിയപ്പോൾ കണ്ട ദയനീയാവസ്ഥയാണ് രൈരു ഡോക്ടറെ സേവനത്തിന്റെ വഴിയിലെത്തിച്ചത്. എന്തായാലും രൈരു ഡോക്ടർ പരിശോധന നിർത്തിയതോടെ പണം മാത്രമല്ല ജീവിതം എന്ന ചിന്ത മനസിൽ കൊണ്ട് നടക്കുന്ന ഒരു മനുഷ്യന്റെ സേവനം കൂടിയാണ് നഷ്ടമായിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here