വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തില്‍ ഉറ്റവരെ നഷ്്ടപ്പെട്ടവരെ വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കാന്‍ കഴിയില്ലെന്ന് ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രവി പിള്ള. ദുരന്തം ഹൃദയഭേദകമാണെന്നും പറഞ്ഞ അദ്ദേഹം ഇതിനിരയായ കുടുംബങ്ങളെ ചേര്‍ത്ത് പിടിച്ച് അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും അറിയിച്ചു.
കേരളം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തത്തില്‍ നിരവധി ജീവനുകളാണ് നഷ്ടമായത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മലവെള്ളത്തിന്റെ കുത്തൊഴുക്കില്‍ പലര്‍ക്കും സര്‍വസവും നഷ്ടമായി. ഇനിയും മരണസംഖ്യ ഉയരുമെന്ന വാര്‍ത്തകളാണ് വരുന്നത്.
ദുരന്തമുണ്ടായപ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച സംസ്ഥാന-കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും, രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനികര്‍ക്കും, എന്‍.ഡി.ആര്‍.എഫിനും,പ്രാദേശിക ഭരണകൂടത്തിനും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: മനസറിഞ്ഞു നല്‍കുന്നതാണ് അറിയാം…! പക്ഷേ പഴകിയ വസ്ത്രവും പാകം ചെയ്ത ഭക്ഷണവും അയക്കരുതേ…
രാഷ്ട്രീയ ജാതിമത വ്യത്യാസങ്ങള്‍ മറന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട പ്രദേശവാസികളെയും അദ്ദേഹം അഭിനന്ദിച്ചു. നാടിന്റെ ഒത്തൊരുമയും സഹജീവി സ്‌നേഹവുമാണ് ഇവരിലൂടെ ലോകം തിരിച്ചറിഞ്ഞത്. ദുരന്തത്തിനിരയായ മലയോര പ്രദേശത്തെ സാധാരണക്കാരെ ജീവിതത്തിലേക്ക് മടക്കികൊണ്ട് വരേണ്ടത് നമ്മളുടെയെല്ലാം ഉത്തരവാദിത്തമാണെന്നും അതിനായി എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here