ഫൊക്കാന പ്രവര്‍ത്തകര്‍ നല്‍കിയ അംഗീകാരം ഈ വിജയം; പ്രസിഡന്റായി ഡോ.സജിമോന്‍ ആന്റണി തെരഞ്ഞെടുക്കപ്പെട്ടു

2024 -2026 കാലയളവിലെ ഫൊക്കാന പ്രസിഡന്റായി ഡോ.സജിമോന്‍ ആന്റണി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടുവര്‍ഷത്തെ പരിശ്രമത്തിനു ഫൊക്കാന പ്രവര്‍ത്തകര്‍ നല്‍കിയ അംഗീകാരമാണ് ഈ വിജയമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘ഡ്രീം ടീം ഡ്രീം പ്രൊജക്ട്‌സ്’ മുദ്രാവാക്യവുമായാണ് സജിമോന്റെ നേതൃത്വത്തിലുള്ള ടീം മത്സരരംഗത്തേക്കിറങ്ങിയത്. തന്റെ ടീമിനെ വിജയിപ്പിച്ച എല്ലാ ഫൊക്കാനാ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ ഡോ.സജിമോന്‍ ആന്റണിയെയും ടീമിനെയും അഭിനന്ദിച്ചു.

ALSO READ: കുവൈറ്റില്‍ വീണ്ടും തീപിടിത്തം; ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു

ഫൊക്കാനയുടെ പ്രസിഡന്റായി എങ്ങനെ പ്രവര്‍ത്തിക്കണമെന്ന ലക്ഷ്യബോധത്തോടെയും കാഴ്ചപ്പാടോടെയുമാണ് മത്സരംഗത്തേക്ക് വന്നതെന്നും അതിനാലാണ് തന്റെ ടീമിന് ഡ്രീം ടീമെന്ന പേരു നല്‍കിയതെന്നും സജിമോന്‍ പറഞ്ഞു. രണ്ട് വര്‍ഷമായി ഈ ടീം അമേരിക്കന്‍ മലയാളികളുടെ സ്‌നേഹങ്ങള്‍ ഏറ്റു വാങ്ങിയാണ് ഇതുവരെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് സജിമോന്‍ ആന്റണി ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയി ചാക്കപ്പന്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് വിപിന്‍ രാജു , വിമെന്‍സ് ഫോറം ചെയര്‍ രേവതി പിള്ളൈ , അസ്സോസിയേറ്റ് സെക്രട്ടറി മനോജ് ഇടമന ,അസ്സോസിയേറ്റ് ട്രഷര്‍ ജോണ്‍ കല്ലോലിക്കല്‍,അഡിഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ അസോസിയേറ്റ് ട്രഷര്‍ മില്ലി ഫിലിപ്പ് തുടങ്ങി വിജയിച്ച എല്ലാവരും അമേരിക്കയിലും കാനഡയിലും വ്യത്യസ്ത ഖേലകളിലായി അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ്.

ALSO READ: ‘ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം; ഗൂഗിൾ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടേക്കാം, മുന്നറിയിപ്പുമായി കേരള പൊലീസ്

22ഓളം പദ്ധതികളാണ് ഡ്രീം ടീം രൂപീകരിച്ചപ്പോള്‍ തീരുമാനിച്ചത്. ഇത് സ്വപ്‌ന പദ്ധതികളായതിനാലാണ് ടീമിന് ഡ്രീം ടീമെന്ന പേരെന്ന് തന്നെ നല്‍കിയത്.കാലാകാലങ്ങളില്‍ സമൂഹത്തില്‍ വരുന്ന മാറ്റങ്ങള്‍ അനുസരിച്ചു ഫൊക്കാനയുടെ പ്രവര്‍ത്തനവും വിപുലീകരിക്കുന്നതാണ് ടീമിന്റെ ഉദ്ദേശം. 2020 ല്‍ ജോര്‍ജി വര്‍ഗീസ് പ്രസിഡന്റും ഞാന്‍ സെക്രട്ടറിയായും എത്തിയപ്പോള്‍ വെറും 28 ല്‍ അധികം അംഗ സംഘടനകള്‍ ഉണ്ടായിരുന്ന നമ്മുടെ സംഘടനെയെ 80തില്‍ അധികം അംഗ സംഘടനകള്‍ ആക്കി മാറ്റുവാന്‍ കഴിഞ്ഞു. പേപ്പര്‍ സംഘനകളെ മാത്രം താലോലിക്കുന്നതാണ് സംഘടനാ പ്രവര്‍ത്തനം എന്ന് വിശ്വസിക്കുന്നവര്‍ വളരെ അധികം ഉള്ളപ്പോഴാണ് പ്രവര്‍ത്തിക്കുന്ന സംഘടനകളെ മാത്രം ഉള്‍പ്പെടുത്തി ഇത്രയും മെംബര്‍ ഷിപ്പ് കൂട്ടുവാന്‍ സാധിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: തൃശൂരിൽ കഞ്ചാവ് മിഠായി ഉൾപ്പടെ വൻതോതിൽ നിരോധിത ലഹരി വസ്തുക്കൾ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

2022 ലെ കണ്‍വെന്‍ഷന്‍ വിജയമാക്കാന്‍ വേണ്ടി മാത്രം പ്രവര്‍ത്തിച്ചു, ആ കണ്‍വെന്‍ഷനെ ഫൊക്കാനയുടെ ചരിത്ര കണ്‍വെന്‍ഷന്‍ ആക്കി മാറ്റാന്‍ ജോര്‍ജി -സജിമോന്‍ ടീമിന് കഴിഞ്ഞു എന്നത് ഒരു ചരിത്രം മാത്രമാണ്. ജനറല്‍ സെക്രട്ടറിയെന്ന നിലയിലും ട്രഷര്‍ എന്ന നിലയിലും ഞാന്‍ നടത്തിയ ഓരോ പ്രവര്‍ത്തനങ്ങളും അമേരിക്കന്‍ കനേഡിയന്‍ സമൂഹം ഏറ്റെടുത്തു. നിരവധി പദ്ധതികളാണ് ഈ സമയങ്ങളില്‍ ആവിഷ്‌ക്കരിച്ചു നടപ്പില്‍ വരുത്തിയത്. അതില്‍ പ്രധാനപ്പെട്ടത് കോവിഡ് ടാസ്‌ക്ക് ഫോഴ്സ്, ഫൊക്കാന ഹെല്‍ത്ത് കാര്‍ഡ് പദ്ധതി, 50 തോട്ടം തൊഴിലാളികള്‍ക്ക് ഭവനം നിര്‍മിച്ചു നല്‍കിയ ഭവനം പദ്ധതി, പ്രസിഡന്‍ഷ്യല്‍ വോളണ്ടീയര്‍ സര്‍വീസസ് അവാര്‍ഡ് സര്‍ട്ടിഫയിങ്ങ് (പി.വി. എസ്. എ .എസ് ) TSA സര്‍ട്ടിഫിക്കേഷന്‍ തുണ്ടങ്ങിയവ ചിലത് മാത്രമാണ്. ഒരു ഘട്ടത്തില്‍ സമാന്തര സംഘടനകളിലെ നേതാക്കന്മാരെപ്പോലും അമ്പരപ്പിച്ച ഒരു പ്രവര്‍ത്തനമാണ് ഫൊക്കാനയുടെ 20 -22 കാലഘട്ടത്തില്‍ നടന്നത് .ഇന്ന് അമേരിക്കന്‍ മലയാളീ സമൂഹത്തില്‍ ഉള്ള എല്ലാ സംഘടനകളുമായും സഹകരിച്ചാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്, ഡ്രീം ടീം അധികാരത്തില്‍ വരുകയാണെങ്കില്‍ അംഗ സംഘടനകളോടൊപ്പം സമാന്തര സഘടനകളോട് യോജിക്കാവുന്ന മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News