ഭരണഘടനപോലും അപ്രത്യക്ഷമാകാന്‍ പോകുന്നതിന്‍റെ ലക്ഷണങ്ങളാണ് രാജ്യത്ത് കാണുന്നത്: ഡോ. സെബാസ്റ്റ്യന്‍ പോള്‍

എഴുപത്തിനാലു വര്‍ഷമായി നമ്മള്‍ നിലനിര്‍ത്തി കൊണ്ടുവരുന്ന ഭരണഘടന പോലും അപ്രത്യക്ഷമാകാന്‍ പോകുന്നതിന്റെ ലക്ഷണങ്ങളാണ് രാജ്യത്ത് കാണുന്നതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. തൃശൂരിലെ സാര്‍വ്വ ദേശീയ സാഹിത്യോത്സവത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം ഭരിക്കുന്ന ഫാസിസ്റ്റുകള്‍ക്ക് പുതിയ ഭരണഘടന വേണം. അതിനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. സെക്കുലര്‍ റിപ്പബ്ലിക്കിന് പകരം മതാധിഷ്ഠിത റിപ്പബ്ലിക് ആകും ഇനി ഉണ്ടാവുകയെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. രാജ്യത്തെ ഭരണഘടനയുടെ ആയുസിനെ കുറിച്ച് സംശയം തോന്നുന്ന കാലഘട്ടമാണ് ഇതെന്ന ആശങ്ക മറ്റ് പാനല്‍ അംഗങ്ങളായ പ്രൊഫ. ഇ രാജനും, രശ്മിത രാമചന്ദ്രനും ചര്‍ച്ചയില്‍ പങ്കുവെച്ചു.

Also Read : വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിൽ: മന്ത്രി മുഹമ്മദ് റിയാസ്

ബ്രാഹ്‌മണന്റെ ഹിന്ദുമതവും താഴ്ന്ന ജാതിയില്‍ പെടുന്നവന്റെ ഹിന്ദുമതവും വ്യത്യസ്തമാണെന്ന് പ്രൊഫ ഇ രാജനും, ഭരണ ഘടനയുടെ കഴുക്കോല്‍ ഊരിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അഡ്വ. രശ്മിത രാമചന്ദ്രനും പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News