ഡോക്ടർ സെബാസ്റ്റ്യൻ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിൻ അന്തരിച്ചു

ഡോക്ടർ സെബാസ്റ്റ്യൻ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിൻ (74) വിടപറഞ്ഞു.സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷൻ അംഗവും,ജില്ലാ സെഷൻസ് ജഡ്ജിയുമായിരുന്നു. എറണാകുളം പ്രോവിഡൻസ് റോഡിൽ മൂഞ്ഞപ്പിള്ളി കുടുംബാംഗവുമാണ്. കാസർഗോഡ് ഭീമനടിയിൽ പരേതനായ അഗസ്റ്റിൻ പാലമറ്റത്തിൻെറയും പരേതയായ അനസ്താസിയയുടെയും മകൾ ആണ്. മക്കൾ: ഡോൺ സെബാസ്റ്റ്യൻ (മാധ്യമപ്രവർത്തകൻ. നോർവേ),​ റോൺ സെബാസ്റ്റ്യൻ (ഹൈക്കോടതി അഭിഭാഷകൻ), ഷോൺ സെബാസ്റ്റ്യൻ (മാധ്യമപ്രവർത്തകൻ/ ഡോക്യുമെൻഡറി സംവിധായകൻ). മരുമക്കൾ​ ഡെൽമ ഡൊമിനിക് ചാവറ (ട്രിഗ്,​ നോർവേ),​ സബീന പി ഇസ്മെയിൽ (ഗവൺമെൻറ് പ്ളീഡർ,​ ഹൈക്കോടതി).

ALSO READ: ലൈംഗികബന്ധം മറച്ചുവെക്കാന്‍ പണം നല്‍കി, ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടി: ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തി

1985ൽ കാസർഗോട് മുൻസിഫായി ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു.സബ് ജഡ്ജി,​ ജില്ലാ ജഡ്ജി,​ മോട്ടോർ ആക്സിഡൻറ് ക്ളെയിംസ് ട്രിബൂണൽ,​ നിയമവകുപ്പിൽ ജോയിൻറ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാർഷികാദായ നികുതി വിൽപന നികുതി അപ്പലേറ്റ് ട്രിബ്യൂണലിൽ ചെയർപേഴ്സണും ചെന്നൈയിലെ കമ്പനി ലോ ബോർഡിൽ ജുഡീഷ്യൽ അംഗവും ആയിരുന്നു. പോൾസ് ലോ അക്കാദമിയുടെ ഡയറക്ടറും ഹൈക്കോടതി ആർബിട്രേറ്ററുമായിരുന്നു. FORGOTTEN VICTIM എന്ന പുസ്തകം എഴുതിയിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച രാവിലെ എറണാകുളം സെമിത്തേരിമുക്കിലെ സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.

ALSO READ: ലൈംഗികാതിക്രമ കേസ്; പ്രതി പ്രജ്വൽ രേവണ്ണ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News