ഡോ.ഷഹാനയുടെ മരണം; പ്രതി ഡോ.റുവൈസിന്റെ സസ്പെൻഷൻ നീട്ടി

പിജി അവസാന വർഷ വിദ്യാർഥിനിയായിരുന്ന ഡോ.ഷഹാനയുടെ മരണത്തിലെ പ്രതിയായ ഡോ.റുവൈസിന്റെ സസ്പെൻഷൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നീട്ടി. 3 മാസത്തേക്കാണ് സസ്പെൻഷൻ നീട്ടിയത്. സ്ത്രീധനം ആവശ്യപ്പെട്ടുള്ള മാനസിക പീഡനത്തെത്തുടർന്നാണ് മെഡിക്കൽ കോളജ് പിജി അവസാന വർഷ വിദ്യാർഥിനിയായിരുന്ന ഡോ.ഷഹാന ആത്മഹത്യ ചെയ്ത്.

ALSO READ: ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു; മനംനൊന്ത് നവവധു ആത്മഹത്യ ചെയ്തു

2023 ഡിസംബർ 4 ന് ആണ് മെഡിക്കൽ കോളജിന് സമീപത്തുള്ള താമസസ്ഥലത്തു ഷഹാനയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഡോ.റുവൈസും ഷഹാനയും തമ്മിൽ വിവാഹം നിശ്ചയിച്ചിരിക്കുകയും സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടതിനെ തുടർന്ന് ഷഹാന ആത്മഹത്യ ചെയ്യുകയുമായിരുന്നു.

സംഭവത്തെ തുടർന്ന് റുവൈസിനെതിരെ കേസെടുക്കുകയും മെഡിക്കൽ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്യുകയുമായിരുന്നു. അതേസമയം ഹൈക്കോടതി ജാമ്യം അനുവദിച്ചത്തിനു പിന്നാലെ റുവൈസ് സസ്‌പെൻഷൻ പിൻവലിക്കണമെന്ന് അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് ഡിഎംഇ 6 അംഗങ്ങൾ അടങ്ങുന്ന അന്വേഷണ കമ്മിറ്റി രൂപീകരിക്കുകയായിരുന്നു.

അതേസമയം സസ്‌പെൻഷൻ 3 മാസത്തേക്ക് കൂടി നീട്ടാവുന്നതാണെന്നു കമ്മിറ്റി തീരുമാനിക്കുകയും ഇക്കാര്യം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ എ.എ.റഷീദിനെ അറിയിക്കുകയുമായിരുന്നു. സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സ്വമേധയാ എടുത്ത കേസിനെ തുടർന്ന് നടന്ന സിറ്റിങ്ങിലാണ് കമ്മിഷനെ ഇക്കാര്യം അറിയിച്ചത്.

ALSO READ: തൃശ്ശൂരില്‍ മത്സരം തീപാറും; ഇത്തവണ മണ്ഡലം ഇടതുമുന്നണിക്കെന്ന് ഉറപ്പിച്ച് സുനില്‍കുമാറിന്റെ പ്രചാരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News