ജോസ് കാടാപുറം
ബാൾട്ടിമോറിലെ ലോക പ്രശ്തമായ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനായി മലയാളിയായ ഡോക്ടർ ശ്യാം സുന്ദർ കൊട്ടിലിൽ നിയമിതനായി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറായ റോബർട് സി ഗാലോ യുടെ ഒഴിവിലാണ് മലയാളിയായ ശ്യാം കൊട്ടിലിൽ നിയമിതനായത്. 1996-ൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർ റോബർട് സി ഗാലോയുടെ ടീമാണ് എയ്ഡ്സിന് കാരണമായ HIV വൈറസ് കണ്ടുപിടിച്ചത്.
ഡോ. ശ്യാം തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി റോഡ് ഐലൻഡിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് റെസിഡൻസി തീർത്തിനു ശേഷം ഡോ. ആന്റണി ഫൗച്ചിയുടെ കീഴിലാണ് ഫെല്ലോഷിപ്പ് ചെയ്തത്. കേരളത്തിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ ശ്യാം കൊട്ടിലിൽ മാർഗ നിർദ്ദേശങ്ങൾ നൽകിയിരുന്നു.
തിരുവന്തപുരത്തെ തോന്നക്കലിൽ 2019-ൽ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് (IAV ) എല്ലാ പ്രചോദനവും സാങ്കേതികസഹായവും ഡോ. എം വി പിള്ളക്കൊപ്പം ഡോ. ശ്യാം സുന്ദർ കേരള സർക്കാരിന് നൽകിയിരുന്നു. ഇപ്പോഴും ആ സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ശ്യാം സുന്ദറിന്റെ പിന്തുണയുണ്ട്. ഇപ്പോൾ തിരുവനന്തുപുരത്തെ IAV യിൽ ജനറൽ വൈറോളജി, വൈറൽ വാക്‌സിൻ, ആന്റി വൈറൽ ഡ്രഗ് റിസർച്ച് , വൈറൽ ആപ്ലിക്കേഷൻ അങ്ങനെ നിരവധി ശാഖകൾ തുടങ്ങി കഴിഞ്ഞു.
അക്യൂട്ട് ആയ വൈറസ് മൂലമുള്ള രോഗങ്ങൾ കണ്ടു പിടിക്കാൻ തിരുവന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV) പ്രാപ്തമായി കഴിഞ്ഞതിന്റെ പിന്നിൽ സംസ്ഥാന സർക്കാരിന്റെ നിശ്ചയദാർഢ്യത്തിനൊപ്പം ഡോക്ടർ ശ്യാമിന്റെയും ഡോക്ടർ എംവി പിള്ളയുടെയും അശ്രാന്ത പരിശ്രമവുമുണ്ട്.
ശ്യാം അമേരിക്കയിലെ ഹെപ്പിറ്റൈറ്റിസ്സ് സി -ട്രീറ്റ്മെന്റ് ഗൈഡൻസ് ടീമിലെ ഫൗണ്ടർ മെമ്പറാണ്. തൃശൂർ മാരാർ റോഡിലുള്ള കൊട്ടിലിൽ ഡോക്ടർ ചന്ദ്രമേനോന്റെയും രാധയുടെയും മകനാണ്. ഭാര്യ ഡോക്ടർ കരോൾ കോർട്ടസ് (വൈറോളജി ഇൻസ്റ്റിറ്റിട്ട് ബാൾട്ടിമോർ ), മകൾ സീത.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here