കൊവിഡിനും എയ്ഡ്സിനും മുന്നിൽ പതറാത്ത ധീര വനിതാ ഡോക്ടർ; കൈരളി ടിവി ഡോക്ടേഴ്‌സ് പുരസ്കാര നേട്ടത്തിൽ ഡോക്ടർ സോനാ നരിമാൻ

ആതുര ശ്രുശ്രൂഷ മേഖലയിലെ മികച്ച ഡോക്ടർക്കുള്ള 2023-ലെ കൈരളി പുരസ്കാരം നേടിയ മൂന്ന് ഡോക്ടർമാരിൽ ഒരാളാണ് സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഡോ. സോനാ നരിമാൻ. കൊവിഡിനും എയ്ഡ്സിനും മുന്നിൽ പതറാതെ സർക്കാർ ഡോക്ടർ ജോലിയിൽ സോന കാണിക്കുന്ന ആത്മാർത്ഥതക്ക് കൂടിയുള്ളതാണ് ഈ അവാർഡ്. ലോകത്തെ ഒന്നാകെ പിടിച്ചു കുലുക്കിയ കൊവിഡ് കാലത്ത് സോനയുടെ ആതുരസേവനം മാതൃക തന്നെയായിരുന്നു.

കണ്ണീരിന്റെയും ഭീതിയുടെയും ഓർമ്മകൾ മാത്രമുള്ള കൊവിഡ് മഹാമാരി കാലത്ത് പരസഹായം നൽകാൻ പോലും ആളുകൾ മടിച്ചിരുന്നു. ഈ സമയത്താണ് പാലക്കാട് ഗവണ്മെന്റ് ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടർ സോന സഹായത്തിനായി കൺട്രോൾ റൂം നമ്പറായി സ്വന്തം നമ്പർ പരസ്യപ്പെടുത്തിയത്. മാത്രവുമല്ല ആ ഫോണിലേക്ക് എത്തിയ എല്ലാ കോളുകളും സോന അറ്റൻഡ് ചെയ്യുകയും ചെയ്തു. കൊവിഡ് രോഗികളുടെ ചികിത്സയും ഭക്ഷണാവശ്യം മുതൽ ശവസംസ്കാരാവശ്യം വരെയും സോനയുടെ ഏകോപനത്തിൽ നടന്നു.

ALSO READ: ട്വിറ്ററും കൊണ്ട് നീലക്കിളി പറക്കും;പകരം ‘എക്സ്’ എത്തും; പ്രഖ്യാപനവുമായി മസ്‌ക്

കൊവിഡ് മഹാമാരിക്കാലത്തെ ജില്ലാ കോവിഡ് നോഡൽ ഓഫീസറായിരുന്ന സോനാ നരിമാൻ 24 മണിക്കൂറും ഇതിനായി പ്രവർത്തിച്ചു. സ്വന്തം നമ്പർ ഉൾപ്പെടെ സഹായത്തിനായി പരസ്യപ്പെടുത്തി. പത്തു വയസ്സുള്ള മകളും കുടുംബവും ഉണ്ടായിരുന്നിട്ട് പോലും സോന ഈ സമയത്ത് മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് നൽകിയ പരിഗണനയും ആത്മാർത്ഥതയും പ്രശംസനീയമാണ്. ഇപ്പോഴും തന്റെ ഒ പി സമയം തീർന്നാലും ആശുപത്രിയിലെത്തിയ മു‍ഴുവൻ രോഗികളെയും പരിശോധിച്ച ശേഷം മാത്രമേ ഈ ജനകീയ ഡോക്ടർ വീട്ടിലേയ്ക്കു മടങ്ങാറുള്ളു.

ALSO READ: കൈരളി ടി വി ഡോക്ടേഴ്‌സ് അവാര്‍ഡ് വിതരണം ഇന്ന്

അതുപോലെ തന്നെ കോ‍ഴിക്കോട്ട് എയ്ഡ്സ് പ്രതിരോധ പ്രവർത്തനം നിർവ്വഹിച്ചപ്പോ‍ഴും ഡോക്ടർ സോനയുടെ ഭാഗത്ത് നിന്നുണ്ടായ പ്രവർത്തനങ്ങൾ തികച്ചും വേറിട്ടതായിരുന്നു. എച്ച് ഐ വി ബാധിതരായ കുട്ടികൾക്കായി രക്ഷാപദ്ധതി ഡോക്ടർ ആവിഷ്കരിച്ചു. സ്പോൺസർമാരെ കണ്ടെത്തി അത് നടപ്പാക്കി. ഈ പ്രവർത്തനത്തിന് അമേരിക്കയിലെ വെയ്ൽ കോർണൽ മെഡിക്കൽ കോളേജ് ഏർപ്പെടുത്തിയ ‘ആർതർ ആഷെ എൻഡോവ്മെന്റ്’ എന്ന സാർവ്വദേശീയ അംഗീകാരവും ഡോക്ടർ സോനയെ തേടിയെത്തിയിരുന്നു.

സാധാരണ കുടുംബത്തിൽ വളർന്ന സോന ആലപ്പു‍ഴയിലെ പൊതു വിദ്യാലയമായ സെന്റ് ജോസഫ്സ് സ്കൂളിലും ഗവണ്മെന്റ് ടി ഡി മെഡിക്കൽ കോളേജിലും പഠനം പൂർത്തിയാക്കിയാണ് ഡോക്ടർ കുപ്പായം അണിഞ്ഞത് . സോനയുടെ ഡോക്ടർ ജീവിതം മറ്റൊരു ‘കേരള മോഡൽ’ കൂടിയാണ്.

ALSO READ: തമിഴകത്തിന്റെ നടിപ്പിന്‍ നായകന് 48-ആം ജന്മദിനം

സോനയുടെ ഈ സേവനതാല്പര്യം വീട്ടിൽ നിന്നുതന്നെ കിട്ടിയതാണ്. സ്വാതന്ത്ര്യസമരസേനാനി കുന്നേൽ പദ്മനാഭന്റെ പേരക്കുട്ടിയാണ് സോന. ദിവാന്റെ പോലീസിനെ പേടിച്ച് സ്വാതന്ത്ര്യസമരസാഹിത്യങ്ങൾ കത്തിച്ചു കളയേണ്ടി വന്ന ഒരു വീട്ടിലെ കുട്ടി, സമൂഹം പേടിക്കുന്ന കോവിഡിനും എയ്ഡ്സിനും മുന്നിൽ ധീരതയോടെ ഉറച്ചു നിന്ന് മനുഷ്യസ്നേഹിയായി മാറിയ കഥയിലെ നായികയാണ് ഡോക്ടർ സോന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News