‘ആറ് മണിയാകട്ടെ, കൈ തരിക്കുന്നു’; സൗമ്യ സരിനെതിരെ സൈബര്‍ ആക്രമണ ആഹ്വാനവുമായി കോണ്‍ഗ്രസ് സൈബര്‍ ടീം

dr-soumya-sarin

പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. പി സരിന്റെ ജീവിത പങ്കാളി ഡോ.സൗമ്യ സരിനെതിരെ സൈബര്‍ ആക്രമണ ആഹ്വാനവുമായി കോണ്‍ഗ്രസ് സൈബര്‍ ടീം. സരിനേക്കാള്‍ വലിയ ദുരന്തമാണ് ഭാര്യയെന്ന് നിയാസ് മലബാരി എന്നയാളുടെ പോസ്റ്റില്‍ പറയുന്നു. ഇതിന്റെ കമന്റുകളില്‍ ‘ഞാന്‍ ആറ് മണിക്ക് കാത്തിരിക്കാണ്, കൈ തരിച്ചിട്ട് പാടില്ല, ഓള് ക്രിസ്റ്റല്‍ ക്ലിയര്‍ ആണ്, കെട്ടിയോള്‍ടെ അത്ര പട്ടി ഷോയും കപടമുഖവും അവനില്ല’ എന്നൊക്കെ കമന്റുകളുണ്ട്. വിദ്വേഷ കമന്റുകളാണ് അധികവും.

വോട്ടെടുപ്പ് അവസാനിക്കുന്നത് ആറ് മണിക്കാണ്. അതുമുതൽ സൈബർ ആക്രമണത്തിനാണ് ആഹ്വാനം. സരിൻ കോൺഗ്രസ് വിട്ട് ഇടത് സ്ഥാനാർഥിയായത് മുതൽ ഭാര്യക്കെതിരെ ശക്തമായ സൈബർ ആക്രമണമാണ് കോൺഗ്രസ്- ലീഗ് സൈബർ പോരാളികൾ നടത്തുന്നത്.

Read Also: കൊല്ലത്ത് നിന്ന് കാണാതായ പെൺകുട്ടിയെ തൃശൂരിൽ കണ്ടെത്തി

പോസ്റ്റ് ഇങ്ങനെയാണ്: സ്ത്രീ വിരുദ്ധത, സൈബര്‍ ആക്രമണം എന്നൊക്കെ പറഞ്ഞു ഇനി മോങ്ങാന്‍ അവസരം ഇല്ലാത്തത് കൊണ്ട് പറയുവാ…
സെറിനെക്കാള്‍ വലിയ ദുരന്തമാണ് ഓന്റെ പൊണ്ടാട്ടി…
ഏതായാലും ഭര്‍ത്താവിനെ കൂടെ കിട്ടാറില്ല എന്ന അവരുടെ നിരന്തരമായ പരിഭവം പറച്ചില്‍ ഈ തെരെഞ്ഞെടുപ്പോടെ എന്നെന്നേക്കുമായി തീര്‍ന്ന് കിട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News