ചവറയില് അതിരൂക്ഷമായ മഴയെകുറിച്ചും വാർഡ് മെമ്പറെ കുറിച്ചും പോസ്റ്റിട്ട് ഡോ. സുജിത് വിജയൻ പിള്ള എം എൽ എ. ഏറ്റവും കുറഞ്ഞ സമയംകൊണ്ട് ഏറ്റവും കൂടുതല് മഴ പെയ്തുവെന്നും വലിയ മഴ പെയ്താലുടന് ഓടകളും തോടുകളും നിറഞ്ഞ്കവിയും വീടുകളില്‍ വെള്ളംകയറുമെന്നും സുജിത് എം എൽ എ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.
വെള്ളം ഒഴുകാതെ തടസ്സപ്പെട്ട് കിടക്കുന്ന തോട്ടിലേക്ക് വാര്‍ഡ്മെമ്പര്‍ ശശിധരന്‍പിള്ള ഇറങ്ങി തടസ്സപ്പെട്ട് കിടന്ന വസ്തുക്കളെല്ലാം മാറ്റി പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നും ശശിമെമ്പര്‍ ജനങ്ങളുടെ ഏതാവശ്യത്തിനും മുന്നില്‍ കര്‍മ്മനിരതന്‍ ആണെന്നും സുജിത് എം എൽ എ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.ഒപ്പം ഇതിന്റെ വിഡിയോയും പങ്കുവെച്ചു.
സുജിത് എം എൽ എയുടെ ഫേസ്ബുക് പോസ്റ്റ്
ചവറയില് അതിരൂക്ഷമായ മഴയാണ് ഇപ്പോള് നടന്ന് കൊണ്ടിരിക്കുന്നത്. ഏറ്റവും കുറഞ്ഞ സമയംകൊണ്ട് ഏറ്റവും കൂടുതല് മഴ പെയ്തു. വലിയ മഴ പെയ്താലുടന് ഓടകളും തോടുകളും നിറഞ്ഞ്കവിയും വീടുകളില് വെള്ളംകയറും .
വെള്ളം ഒഴുകാതെ തടസ്സപ്പെട്ട് കിടക്കുന്ന തോട്ടിലേയ്ക്കാണ് തോട്ടിന് വടക്ക് വാര്ഡ്മെമ്പര് ശ്രീ. ശശിധരന്പിള്ള വെള്ളത്തിലേക്കിറങ്ങി തടസ്സം മാറ്റിയത്. സാധരണയായി എല്ലാവരും ഈ ഘട്ടത്തില് ജെ.സി.ബി അന്വേഷിച്ച് നില്ക്കാറാണ് പതിവ്. എന്നാല് അതിന് കാത്തുനില്ക്കാതെ ഉടനടി വെള്ളത്തിലേക്കിറങ്ങി പ്രശ്നങ്ങള് പരിഹരിക്കാന് ശ്രമിക്കുന്നതാണ് കണ്ടത്.
ഒഴുക്ക് തടസ്സപ്പെട്ട് കിടന്ന വസ്തുക്കളെല്ലാംമാറ്റി വെള്ളം നന്നായി ഒഴുകി തുടങ്ങി.
ശശിമെമ്പര് അങ്ങനെയാണ് ജനങ്ങളുടെ ഏതാവശ്യത്തനും മുന്നില് കര്മ്മനിരതന് എന്ന വാക്ക് അന്വര്ത്ഥമാക്കിയ ഉത്സാഹഭരിതന്..
മെമ്പറെ ഔദ്യോഗിക വേഷത്തില് അവിചാരിതമായേ കാണാന്പറ്റൂ.
അല്ലാത്തപ്പോഴെല്ലാം സാധാരണക്കാരന്റെ വേഷത്തില്..
മെമ്പറുടെ നേതൃത്വത്തില് കനത്ത മഴയില് വെള്ളം ഒഴുക്കി വിടാന് ജനകീയ പരിശ്രമങ്ങള് തുടരുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here