‘ഇ ഡി യുടെ നോട്ടീസ് രാഷ്ട്രീയ പ്രേരിതം’:ഡോ. തോമസ് ഐസക്

ഇ ഡി യുടെ നോട്ടീസ് രാഷ്ട്രീയ പ്രേരിതമെന്ന് തോമസ് ഐസക്. കിഫ്‌ബി ഉദ്യോഗസ്ഥരിൽ നിന്ന് കിട്ടാത്ത എന്ത് വിവരമാണ് തന്നിൽ നിന്ന് ഇ ഡി ക്ക് കിട്ടേണ്ടതെന്നും തോമസ് ഐസക് ചോദിച്ചു. അഭിഭാഷകാരുമായി ആലോചിച്ച് 22 ആം തീയതി ഹാജരാകുന്നതുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും ഇതിലൊന്നും ഭയമില്ലെന്നും തോമസ് ഐസക് പറഞ്ഞു.

ALSO READ: ചെന്നൈയിൽ മലേഷ്യയിലേക്കുള്ള വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു; യാത്രക്കാരെല്ലാം സുരക്ഷിതർ

തിങ്കളാഴ്ച കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. നേരത്തെ തോമസ് ഐസക്കിൻ്റെ ഹർജി പരിഗണിച്ച ഹൈക്കോടതി കേസിൽ തുടർനടപടികൾ തടഞ്ഞിരുന്നു. തോമസ് ഐസക്കിൻ്റെ ഹർജി പരിഗണിച്ചായിരുന്നു നടപടി. തോമസ് ഐസകിന് നോട്ടീസ് അയക്കുന്നതും നേരത്തെ ഹൈക്കോടതി വിലക്കിയിരുന്നു. . വ്യക്തിഗത വിവരങ്ങൾ ചോദിച്ചെന്നെ തോമസ് ഐസക്കിന്റെ ഹർജിയിലായിരുന്നു ഈ നടപടി. തുടർച്ചയായി സമൻസ് അയക്കുകയാണെന്നും അനാവശ്യ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്റെ പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിന്റെ വാദം.

ALSO READ: കൂളിമാട്-എരഞ്ഞിമാവ് റോഡ് തകര്‍ന്ന സംഭവം; വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി

ഹർജി പരിഗണിച്ച കോടതി തോമസ് ഐസക്കിന് സമൻസ് അയക്കുന്നത് നിർത്തിവെക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ പിന്നീട് അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകി. ഇതാൻ്റെ അടിസ്ഥാനത്തിൽ പഴയ സമൻസ് പിൻവലിച്ച് ഇഡി പുതിയത് നൽകുകയായിരുന്നു. കഴിഞ്ഞ 12 ന് ഹാജരാകാൻ നിർദേശിച്ചിരുന്നുവെങ്കിലും സാവകാശം തേടിയിരുന്നു. തുടർന്നാണ് തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് പുതുക്കിയ സമൻസ് നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News