പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സഹതാപതരംഗത്തേക്കാള്‍ വലുത് വികസനമെന്ന് ഡോ. ടി എം തോമസ് ഐസക്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലായി മാറുമെന്ന് ഡോ. ടി എം തോമസ് ഐസക്. സര്‍ക്കാരിന്റെ വിലയിരുത്തലാകും ഫലം. കണക്കുകള്‍ അനുസരിച്ച് എല്‍ഡിഎഫിന് മികച്ച വിജയ സാധ്യതയാണ് മണ്ഡലത്തിലുള്ളതെന്നും തോമസ് ഐസക് പറഞ്ഞു.

also read- പുതുപ്പള്ളിയിൽ സഹതാപമല്ല, രാഷ്ട്രീയമാണ് ചർച്ച;എംവി ഗോവിന്ദൻ മാസ്റ്റർ

സഹതാപതരംഗത്തേക്കാള്‍ വലുതാണ് വികസനം. ജനങ്ങള്‍ അത് തിരിച്ചറിയും. സ്ഥാനാര്‍ത്ഥി ആരായാലും മണ്ഡലത്തില്‍ ഇത്തവണ വിജയപ്രതീക്ഷ. കുറച്ച് ദിവസമേ ഉള്ളൂ എന്നതില്‍ ആശങ്കയില്ലെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

also read- പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന്

പുതുപ്പള്ളിയില്‍ സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടോടുപ്പ്. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17 ആണ്. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News