സുവർണ്ണാവസരത്തിനായി കാത്തിരിക്കുന്നവർ സംഭവങ്ങളെ വര്‍ഗീയമാക്കാന്‍ ശ്രമിക്കുന്നു: ഡോ.തോമസ് ഐസക്

സുവർണ്ണാവസരത്തിനായി കാത്തിരിക്കുന്നവർ ഓരോ സംഭവത്തെയും വർഗ്ഗീയമാക്കാനാണ് ശ്രമിക്കുന്നതെന്ന് സി പി ഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ.തോമസ് ഐസക്.ഒരേ കാര്യം തന്നെ ശരി തരൂർ പറയുമ്പോൾ പ്രശ്നമാകാത്തതും ഷംസീർ പറയുമ്പോൾ പ്രശ്നമാകുന്നതും ഇക്കാരണം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ തലശ്ശേരിയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിരുന്നു തോമസ് ഐസക്.
ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാനും വിശ്വാസമില്ലാത്തവർക്ക് അതിനും അവകാശം നൽകുന്നതാണ് ഇന്ത്യൻ ഭരണഘടനയെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരെല്ലാം യുക്തിവാദികളായിട്ടല്ല പ്രവർത്തിക്കുന്നത്.എല്ലാവരെയും നാടിന്‍റെ മാറ്റത്തിനായി ഒരുമിച്ചു കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.വിശ്വാസത്തെ ശാസ്ത്രമെന്ന് പറഞ്ഞ് പഠിപ്പിക്കുന്നത് മാത്രമാണ് പ്രശ്നം. അത് പലരും പറഞ്ഞിട്ടുണ്ടെന്നും ഷംസീർ പറഞ്ഞത് കൊണ്ട് മാത്രമാണ് വിവാദമാക്കുന്നതെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.
വർഗ്ഗീയ ഭിന്നിപ്പ് മാത്രമാണ് ഏക സിവിൽകോഡിന് പിന്നിലുള്ള ലക്ഷ്യം.ന്യൂനപക്ഷ സമുദായമാണ് നാട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് പ്രചരിപ്പിച്ച് ഭൂരിപക്ഷ സമുദായത്തെ ഒരുമിച്ചു ചേർക്കാനുള്ള പരിശ്രമമാണ് നടക്കുന്നതെന്നും ഡോ. തോമസ് ഐസക് പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ തലശ്ശേരിയിൽ സംഘടിപ്പിച്ച സെമിനാർ വിഭജന രാഷ്ട്രീയത്തിനെതിരായ ജനകീയ മുന്നേറ്റമായി മാറി. വടവതി വാസു പഠനകേന്ദ്രം സംഘടിപ്പിച്ച സെമിനാറിൽ സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി. രാഷ്ടീയ നേതാക്കൾ, സമുദായിക സംഘടനാ നേതാക്കൾ തുടങ്ങി ഏക സിവിൽ കോഡിനെതിരായി പ്രതികരിക്കുന്നവരുടെ സംഗമ വേദിയായി മാറി സെമിനാർ ഹാൾ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News