വിഴിഞ്ഞം കേന്ദ്ര വഞ്ചനയെ കുറിച്ച് യുഡിഎഫ് എന്തെങ്കിലും മൊഴിഞ്ഞോയെന്ന് തോമസ് ഐസക്‌

vizhinjam-thomas-isaac

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ കൊടിയചതിയെ കുറിച്ച്, അദാനി കരാര്‍ ഉണ്ടാക്കിയ യുഡിഎഫോ പ്രതിപക്ഷനേതാവോ എന്തെങ്കിലും മൊഴിഞ്ഞിട്ടുണ്ടോയെന്ന ചോദ്യവുമായി ഡോ. തോമസ് ഐസക്. സംസ്ഥാനത്തെ വെട്ടിലാക്കുവാന്‍ വിഴിഞ്ഞം പോര്‍ട്ടും ആയുധമാക്കിയിരിക്കുകയാണ് കേന്ദ്രം.

തൂത്തുക്കുടി പോര്‍ട്ടിന് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് നല്‍കിയത് ഗ്രാന്റ് ആയാണ്. എന്നാല്‍ കേരളത്തിന് വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പയായേ നല്‍കാനാകൂവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. അദാനിക്ക് നല്‍കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് കേരള സര്‍ക്കാര്‍ തിരിച്ചടയ്‌ക്കേണ്ടിവരും. ആ ഭാരം സംസ്ഥാനത്തിന്റെ ചുമലിലായി. ഈ തിരിച്ചടവാകട്ടെ നെറ്റ് പ്രസന്റ് വാല്യുവിന്റെ അടിസ്ഥാനത്തില്‍ തിരിച്ചടയ്ക്കണമെന്നാണ് നിബന്ധന. എന്നുവച്ചാല്‍ 1,000 കോടിയുടെ പല മടങ്ങ് തിരിച്ചടയ്‌ക്കേണ്ടിവരും. 10,000 കോടി വരെ വരാം. ഇത് ഭാവിയില്‍ വരുന്ന ഭാരം. പക്ഷേ, ഇന്നുതന്നെ നമ്മെ വെട്ടിലാക്കുന്ന മറ്റൊന്നുണ്ട്.

Read Also: ‘ഏറ്റവും വലിയ കള്ളപ്പണക്കാര്‍ മോദിയുടെ ബിജെപി’; പ്രതിപക്ഷ നേതാവിന് ബിജെപിയെ കുറിച്ച് പരാതിയില്ലെന്നും തോമസ് ഐസക്

സംസ്ഥാന സര്‍ക്കാരിനുള്ള വായ്പയായി മാറുന്നതോടെ സംസ്ഥാന സര്‍ക്കാരിന് സാധാരണഗതിയില്‍ എടുക്കാന്‍ അവകാശമുള്ള വായ്പ ഇതിന് ആനുപാതികമായി വെട്ടിക്കുറയ്ക്കപ്പെടും. ഇത് ധനപ്രതിസന്ധിയെ മൂര്‍ച്ഛിപ്പിക്കുമെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News