വിദേശ ഫണ്ട് സ്വീകരിക്കുന്നതിലെ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പിനെതിരെ തുറന്നടിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. ഒപ്പം നിൽക്കുന്നവരെ സംരക്ഷിച്ച് മറ്റുള്ളവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടാണ് രാമക്ഷേത്ര നിർമ്മാണത്തിലെ വിദേശ ഫണ്ടിനെ വിവാദമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂസ് ക്ലിക്കിനെതിരെ പോലും ഈ നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും, ബി ജെ പിക്കും അവർക്കൊപ്പം നിൽക്കുന്നവർക്കും മാത്രമേ വിദേശ ഫണ്ട് സ്വീകരിക്കാൻ കഴിയൂ എന്ന ഒരു നിലപാടാണ് കേന്ദ്ര സർക്കാരിന്റേതെന്നും തോമസ് ഐസക് കൈരളി ന്യൂസിനോട് വ്യക്തമാക്കി.
ALSO READ: ഇസ്രയേൽ- ഹമാസ് യുദ്ധം; ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണ വിതരണവുമായി ഖത്തര്‍ ചാരിറ്റി
‘രാമക്ഷേത്രം പണിയുന്നതിന് പുറത്തു നിന്ന് ധനസഹായം സ്വീകരിക്കാൻ അനുമതി നൽകിയതിന്റെ പശ്ചാത്തലമാണ് വിവാദ വിഷയമാക്കി മാറ്റുന്നത്. ഇന്ത്യയിലിപ്പോൾ സർക്കാർ പിന്തുണ നൽകാത്ത എല്ലാ സന്നദ്ധ സംഘടനകളുടെയും അക്കൗണ്ട് എഫ് സി ആർ എ ഫ്രീസ് ചെയ്തിരിക്കുകയാണ്. അവർക്ക് വിദേശ പണം വാങ്ങുന്നതിനുള്ള അനുവാദം നിഷേധിച്ചിരിക്കുകയാണ്’, തോമസ് ഐസക് പറഞ്ഞു.
ALSO READ: സ്വകാര്യ ബസുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടി നൽകില്ല; മന്ത്രി ആന്റണി രാജു
‘നിയമപ്രകാരം സ്വീകരിച്ച വിദേശ പണത്തിന്റെ പേരിൽ പലയിടത്തും കേസ് എടുത്തുകൊണ്ടിരിക്കുകയാണ്. കളളപ്പണം ഇന്ത്യയിലേക്ക് ഒഴുകുന്നു എന്ന് പറഞ്ഞാണ് ഇത് നടത്തുന്നത്. ന്യൂസ് ക്ലിക്കിനെതിരെ പോലും ഈ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഈ സമയത്താണ് ഇവിടെ അനുവാദം കൊടുക്കുന്നത്. ബി ജെ പിക്കും അവർക്കൊപ്പം നിൽക്കുന്നവർക്കും മാത്രമേ വിദേശ ഫണ്ട് സ്വീകരിക്കാൻ കഴിയൂ എന്ന ഒരു നിലപാടാണ് കേന്ദ്ര സർക്കാരിന്റേത്. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണ്’, അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here