‘ഒത്തുപിടിച്ചേ ഏയ് ലസാ…’ എന്ന് പരിപാടിയുടെ പേര്. സമ്മേളനം തുടങ്ങുംമുമ്പ് മരത്തടി ഒത്തുപിടിക്കാനും പോയി. തുടര്‍ന്ന് ”പെണ്ണാളേ.. പെണ്ണാളേ.. കരിമീന്‍ കണ്ണാളേ… കണ്ണാളേ…” പാട്ടും, കുട്ടികളുടെ ഡാന്‍സും. നര്‍ത്തകികള്‍ കൊണ്ടുവന്ന ശരറാന്തല്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു യോഗത്തിന്റെ ഉദ്ഘാടനം. അതിനുശേഷമായിരുന്നു പ്രസംഗം. തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി സംഗമത്തിലെ വ്യത്യസ്ത അനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് ഡോ. തോമസ് ഐസക്.
എന്തുകൊണ്ട് സിപിഎം പാവങ്ങളുടെ പാര്‍ട്ടിയാണ്? ഇതായിരുന്നു പ്രസംഗത്തിന്റെ പ്രമേയം. പാര്‍ട്ടിയുടെ ചരിത്രം അതാണ്. ഇന്നും അങ്ങനെ തന്നെ. പാവങ്ങള്‍ക്കു കൊടുക്കാനുള്ളത് നല്‍കിയിട്ടുമതി ബാക്കി കാര്യങ്ങള്‍ എന്നാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്ന തീരുമാനം.
പെന്‍ഷന്‍ മാസംതോറും ഇപ്പോഴുണ്ട്. പക്ഷേ, ഒരു ചേടത്തിയുടെ പരാതി നാല് മാസത്തെ കുടിശിക ഇപ്പോഴുമുണ്ടെന്നാണ്. പെന്‍ഷന്‍ കമ്പനി പൊളിച്ച് പെന്‍ഷന്‍ മുടക്കിയ ബിജെപിയുടെ കുതന്ത്രത്തെക്കുറിച്ചു വിശദീകരിച്ചു കഴിഞ്ഞപ്പോള്‍ മറ്റൊരാള്‍ പരാതിയുമായി എഴുന്നേറ്റു. 1300 രൂപയേ കിട്ടിയുള്ളൂവെന്നാണ് അവരുടെ പരാതി. അതിനും കാരണം ബിജെപി തന്നെയാണ്. കേന്ദ്രത്തിന്റെ വിഹിതം 6 ലക്ഷം പേര്‍ക്ക് പ്രത്യേകം കൊടുത്തുകൊള്ളാമെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. അതൊട്ട് കൊടുക്കുന്നുമില്ല.
ഒരു പരിധിയുമില്ലാത്ത ചര്‍ച്ച. ഒന്നിനു പുറകേ ഒന്നായി ചോദ്യങ്ങളും സംശയങ്ങളുമായി പലരും എഴുന്നേറ്റു. ചിലര്‍ നിശിതവിമര്‍ശനവും. ഒരു ചോദ്യത്തിനു മാത്രം മറുപടി പറയാന്‍ ഞാനൊന്നു ബുദ്ധിമുട്ടി- മുക്കുവ ലാറ്റിന്‍ കാത്തലിക് സംവരണം. പുല്ലുവിളി സ്റ്റാന്‍ലി സഖാവ് വേണ്ടിവന്നു അതിന്റെ കുരുക്കഴിക്കാന്‍. ഒരു പ്രധാനപ്പെട്ട ആവശ്യം വിഴിഞ്ഞം തുറമുഖ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് തുറമുഖത്തെ തൊഴിലുകളില്‍ മുന്‍ഗണന നല്‍കണമെന്നുള്ളതായിരുന്നു.
ചോദ്യം ചോദിച്ചവര്‍ക്കൊക്കെ സമ്മാനമായി ‘വര്‍ത്തമാനങ്ങള്‍’ എന്ന എന്റെ പുസ്തകം സമ്മാനമായി നല്‍കിയിട്ടാണ് പിരിഞ്ഞത്. കൊച്ചുതുറയിലെ കലാകാരന്മാരെയും മറ്റു മേഖലഖകളില്‍ മികവു തെളിയിച്ചവരെയും ആദരിക്കുന്നതിനും സംഗമം വേദിയായി.
അടുത്ത കാലത്ത് ഞാന്‍ പങ്കെടുത്ത ഏറ്റവും ഹൃദ്യമായ യോഗമായിരുന്നു കൊച്ചുതുറയിലേത്. വിനോദ് വൈശാഖി ആയിരുന്നു അനൗണ്‍സറും സൂത്രധാരകനും. പ്രദേശത്തെ എല്ലാ പ്രധാനപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരും വേദിയില്‍ ഉണ്ടായിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here