‘ബിജെപിയുടെ കറവപ്പശുവാക്കി മാറ്റിയിരിക്കുകയാണ് ബിഎസ്എൻഎല്ലിനെ, തുച്ഛമായ വിലയ്ക്കു വിറ്റ് കമ്മീഷനടിക്കാനായിരിക്കും ശ്രമം, രാജ്യത്തോടുള്ള ഈ ചതി തുടങ്ങിവച്ചത് കോൺഗ്രസാണ്’

ലക്ഷത്തിലേറെ കോടി രൂപ വില വരുന്ന ബിഎസ്എൻഎല്ലിന്റെ ആസ്തികൾ തുച്ഛമായ വിലയ്ക്കു വിറ്റ് കമ്മീഷനടിക്കാനായിരിക്കും ബിജെപിയുടെ ശ്രമമെന്ന് ഡോ. തോമസ് ഐസക്. ബിഎസ്എൻഎല്ലിനെതിരെ വർധിച്ചുവരുന്ന പരാതികളുടെ സാഹചര്യത്തിലാണ് തോമസ് ഐസക് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

രണ്ടാഴ്ച മുമ്പ് തോമസ് ഐസക് മുംബൈയിൽ പോയപ്പോൾ നേരിട്ട സംഭവവും അദ്ദേഹം പങ്കുവെച്ചു. അപ്പോഴേ തോന്നിയതാണ് ബിഎസ്എൻഎല്ലിന്റെ കഥ കഴിഞ്ഞെന്നും മുംബൈ നഗരത്തിൽ ഒരിടത്തു നിന്നും ബിഎസ്എൻഎൽ ഉപയോഗിച്ച് കാൾ ചെയ്യാൻ കഴിഞ്ഞില്ല എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കഴിഞ്ഞ രണ്ട് മാസംകൊണ്ട് ബിഎസ്എൻഎല്ലിന്റെ സബ്സ്ക്രൈബർമാരുടെ എണ്ണം 50 ലക്ഷത്തിലേറെ വർദ്ധിച്ചത്തിനു പിന്നിലെ ജിയോ അടക്കമുള്ളവരുമായി ഒത്തുകളിച്ച് സ്വകാര്യ കമ്പനികൾ താരിഫ് ഉയർത്തി. ബിഎസ്എൻഎൽ വർദ്ധിപ്പിച്ചില്ല. അങ്ങനെയാണ് ഇടപാടുകാർ പൊതുമേഖലാ സ്ഥാപനത്തിലേക്ക് തിരിച്ചുവന്നത് എന്നതും ഐസക് വ്യക്തമാക്കി. അതും കൂടുതൽ വർദ്ധനവ് ഉണ്ടായത് കേരളത്തിലാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു.

ട്രായിയുടെ നിർദ്ദേശപ്രകാരം കെവൈസി അപ്പ്ഡേറ്റ് ചെയ്യണമെന്ന മെസേജ് വന്നുകൊണ്ടിരിക്കുന്നതും എന്നാൽ മറ്റു സ്വകാര്യ കമ്പനികൾക്ക് ഈ നിബന്ധന ഇല്ല എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി, അതേസമയം കെവൈസി അപ്പ്ഡേറ്റ് ചെയ്യാനുള്ള സംവിധാനവുമില്ല. ഓഫീസിൽ ആളില്ലാ എന്ന പ്രധാന പ്രശ്നവും അദ്ദേഹം പറഞ്ഞു. കൂടാതെ വീണ്ടും 19000 പേരെ പിരിച്ചുവിടാനുള്ള തീരുമാനവും ഐസക് എടുത്തുകാട്ടി.
രാജ്യത്തോടുള്ള ഈ ചതി തുടങ്ങിവച്ചത് കോൺഗ്രസാണ് എന്നും അദ്ദേഹം പറഞ്ഞു.

also read: ‘എല്ലാ നിയമവും പാലിച്ചാണ് കെഎഫ്സി നിക്ഷേപം നടത്തിയത്’ ; മന്ത്രി കെഎൻ ബാലഗോപാൽ

അംബാനിമാരുടെ ടെലികോം കുത്തകകളുടെ ഏജന്റുമാരായിട്ടാണ് ബിജെപി സർക്കാരിന്റെ പ്രവർത്തനം. എന്നും ബിജെപിയുടെ കറവപ്പശുവാക്കി മാറ്റിയിരിക്കുകയാണ് ബിഎസ്എൻഎല്ലിനെ എന്നും അദ്ദേഹം പറഞ്ഞു ഇനി ഇപ്പോൾ ബിഎസ്എൻഎൽ ജിയോയേയും ടാറ്റയേയും ഏൽപ്പിച്ചുകൊടുക്കുന്ന ദിവസം മാത്രം നോക്കിയാൽ മതി എന്നും തോമസ് ഐസക് കുറിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News