ഇടതു മുന്നണി വലിയ വിജയം നേടും, പത്തനംതിട്ടയിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം: വോട്ട് രേഖപ്പെടുത്തി തോമസ് ഐസക്

പത്തനംതിട്ടയിലെ ലോക്സഭ ഇലക്ഷൻ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക് വോട്ട് രേഖപ്പെടുത്തി. കവടിയാറിലെ സാൽവേഷൻ ആർമി സ്കൂളിൽ ആണ് അദ്ദേഹം വോട്ട് രേഖപ്പെടുത്താൻ എത്തിയത്.

ALSO READ: ഇന്ത്യക്കായി കേരളത്തിന്‍റെ വിധിയെഴുത്ത് ; പോളിങ് ആരംഭിച്ചു

2004 നു തുല്യമായ വിജയം ഉണ്ടാകുമെന്ന് തോമസ് ഐസക് വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പത്തനംതിട്ടയിൽ ഉറപ്പായും വിജയിക്കുമെന്നും അവിടെ ത്രികോണ മത്സരം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണി വലിയ വിജയം നേടും. പത്തനംതിട്ടയിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. ഇന്ത്യ മൂന്നണി അധികാരത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലും പോളിംഗിനുള്ള ക്രമീകരണം പൂർത്തിയായി. 7 നിയമസഭാ മണ്ഡലങ്ങളിലായി 1,437 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മോക് പോളിംഗിനിടെ പത്തനംതിട്ട നഗരസഭയിലെ 215 ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറ് കണ്ടെത്തിയിരുന്നു.

ALSO READ: തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് മുൻപന്തിയിൽ ഉണ്ടാകും; സംസ്ഥാനത്ത് സുരക്ഷക്കായി കൂടുതൽ പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News