പാലക്കാട് ഐഐറ്റി ഓഡിറ്റോറിയത്തില്‍ നടന്ന സയന്‍സ് സ്ലാം പരിപാടിയില്‍ സംബന്ധിച്ച അനുഭവം പങ്കുവെച്ച് ഡോ.തോമസ് ഐസക്. ചെന്നുകയറിയപ്പോള്‍ അവതരണങ്ങള്‍ കഴിഞ്ഞിരുന്നു. സമാപന സമ്മേളനത്തിനു തൊട്ടുമുമ്പുള്ള ഇടവേളയായിരുന്നു. അപ്പോഴും ആയിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന പാലക്കാട് ഐഐറ്റി ഓഡിറ്റോറിയത്തില്‍ സീറ്റുകള്‍ ഏതാണ്ട് നിറഞ്ഞിരുന്നു. ഇതൊരു അത്ഭുതമാണ്. സാധാരണ ശാസ്ത്ര സെമിനാറിനൊക്കെ ആളുകളെ സംഘടിപ്പിച്ചു കൊണ്ടുവരണം. നല്ലപങ്കും പരിഷത്തുകാര്‍ തന്നെയായിരിക്കും. എന്നാല്‍ ഇവിടെ വിദ്യാര്‍ഥികളും യുവതയുമാണ് നേരം വൈകുന്നേരമായിട്ടും ഹാള്‍ നിറഞ്ഞിരിക്കുന്നത്.
ഈ ആവേശത്തിനു കാരണമെന്താണ്? നീണ്ട പ്രസംഗങ്ങള്‍ ഇല്ല. അത്രയും നേരം ഒരു കാര്യം തന്നെ കേട്ടിരിക്കാന്‍ ആളുകള്‍ തയ്യാറല്ല. ഇവിടെ ഒരു അവതരണവും പത്തു മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമില്ല. വിഷയങ്ങള്‍ കടുകട്ടി തന്നെ. പക്ഷേ, 21 ഗവേഷണ വിദ്യാര്‍ഥികള്‍ അവര്‍ പഠിച്ച ശാസ്ത്രവിഷയത്തിന്റെ മര്‍മം അതിലളിതമായും സരസമായും അവതരിപ്പിക്കുന്നു. ശാസ്ത്ര വിദ്യാര്‍ഥികള്‍ അല്ലാത്തവര്‍ക്കും കാര്യം പിടികിട്ടും.
Read Also: റീല്‍സിലൂടെ ക്യാൻസർ പോരാട്ടത്തിന് പ്രചോദനമേകി; ഒടുവില്‍ മരണത്തിന് കീഴടങ്ങി ബിബേക് പംഗേനി
പിന്നെ ഏതാണ്ട് എല്ലാ അവതരണത്തിനും ചിരിയുടെ അകമ്പടിയും ഉണ്ടായിരുന്നത്രേ. ശാസ്ത്രജ്ഞന്മാര്‍ അരസികന്മാര്‍ അല്ലായെന്നു ചുരുക്കം. ഇത്തരം ഗഹനവിഷയങ്ങളെ സരസവും ലളിതവുമായി അവതരിപ്പിക്കുന്നതിന് കേള്‍ക്കാനും കൈയടിക്കാനും ചിരിക്കാനുമെല്ലാം യുവജനങ്ങള്‍ ഉണ്ടാകും. ഇത് പരിഷത്തിനു മാത്രമല്ല, മറ്റെല്ലാ സംഘടനകള്‍ക്കും പാഠമാണ്. കാലം മാറി. സംവേദനക്ഷമതയും അഭിരുചികളും മാറി. അതിനനുസരിച്ച് അവതരണങ്ങളിലും മാറ്റം വേണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് പൂര്‍ണരൂപത്തില്‍ വായിക്കാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here