അക്ഷരങ്ങളും ഭാഷയും ജീവിതവും നിലനിൽക്കുന്ന കാലത്തോളം എം ടി നമുക്കൊപ്പമുണ്ടാകും

എം ടി യെ അനുശോചിച്ച് ഡോ. തോമസ് ഐസക്. എഴുത്തിലൂടെ എന്നേ അനശ്വരനായിക്കഴിഞ്ഞ എംടി യഥാർത്ഥത്തിൽ നമ്മെ വിട്ടുപോകുന്നേയില്ല. അക്ഷരങ്ങളും ഭാഷയും ജീവിതവും നിലനിൽക്കുന്ന കാലത്തോളം അദ്ദേഹം നമുക്കൊപ്പമുണ്ടാകും എന്നാണ് തോമസ് ഐസക് അനുശോചന പോസ്റ്റിൽ കുറിച്ചത്.

മലയാളിയ്ക്ക് എന്തായിരുന്നു എംടി. എന്തല്ലാതായിരുന്നു എന്നു നോക്കുന്നതാവും എളുപ്പം. എഴുത്തിലൂടെ അദ്ദേഹം നമ്മുടെ സാഹിത്യസാംസ്ക്കാരിക ജീവിതത്തെ പുതുക്കിപ്പണിതു. സിനിമകളിലൂടെ നമ്മുടെ ദൃശ്യബോധത്തിന് ആഴക്കാഴ്ചകൾ നൽകി. മനുഷ്യമനസിന്റെ ഇരുളും വെളിച്ചവും അവയ്ക്കിടയിലെ ലോകവും മലയാളി എംടിയിലൂടെയാണ് മലയാളി നേരിൽക്കണ്ടത്. മനുഷ്യാന്തസിന്റെ പക്ഷത്തു നിന്ന് അനീതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ എംടി വിരൽചൂണ്ടി എന്നും ഐസക് വ്യക്തമാക്കി.

എഴുതാനേറെയുണ്ട് എംടിയെക്കുറിച്ച് എന്നും . അദ്ദേഹത്തിന്റെ ഏതാണ്ടെല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ടെങ്കിലും തുഞ്ചൻ പറമ്പിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിലൂടെയാണ് നേരിൽ പരിചയപ്പെട്ടത് എന്നും ഐസക് കുറിച്ചു.

എം ടി അവതാരികയെഴുതുക, എംടിയെക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്യിക്കുക… ഏതൊരു എഴുത്തുകാരന്റെയും ഏറ്റവും വലിയ മോഹമാണത്. എനിക്കും ആ ഭാഗ്യമുണ്ടായി. രണ്ടു പുസ്തകങ്ങളാണ് അദ്ദേഹം പ്രകാശനം ചെയ്തത് എന്ന കാര്യവും ഐസക് പറഞ്ഞു. പ്രിയപ്പെട്ട എംടീ…. വിട പറയുന്നില്ല… പുസ്തകങ്ങളും അക്ഷരങ്ങളും നെഞ്ചോടു ചേർക്കുന്നു എന്നും ഐസക് അനുശോചിച്ചു .

also read: ‘മതനിരപേക്ഷ കേരളത്തിന്റെ കാവലാളുകളിലൊരാൾ’: എം ടി യെ അനുശോചിച്ച് ഡോ. വി ശിവദാസൻ എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News