ഏറെ കാലമായി ശ്രീനാരായണ ഗുരുവിനെ കാവി പുതപ്പിക്കാനുള്ള വർഗ്ഗീയവാദികളുടെ മർമ്മത്ത് അടിക്കുന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ശിവഗിരി പ്രസംഗമെന്ന് ഡോ. തോമസ് ഐസക്. വർഗ്ഗീയവാദികളുടെ ഒരു ദീർഘകാല അജണ്ട ആയിരുന്നു ഗുരുവിനെ ഹിന്ദുത്വവൽക്കരിക്കുക എന്നുള്ളത് എന്നും ദൗർഭാഗ്യവശാൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഇത് മനസിലായിട്ടില്ല എന്നും തോമസ് ഐസക് പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. മനസിലായാലും വർദ്ധിച്ചുവരുന്ന ഹിന്ദുത്വശക്തികളെ പ്രതിരോധിക്കുന്നതിനേക്കാൾ വി ഡി സതീശന് താല്പര്യം സർക്കാരിനെ അടിക്കാൻ എന്തും വടിയാക്കുകയെന്നതിനാണ് എന്നും പോസ്റ്റിൽ പറയുന്നു. പ്രതിപക്ഷനേതാവിന്റെ പ്രസ്താവന ഗുരുവിനെ കാവിപുതപ്പിക്കാൻ ശ്രമിക്കുന്നവർക്കുള്ള കൈത്താങ്ങായി എന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്നതും അതിനെ മുമ്പോട്ടു കൊണ്ടുപോകുന്നതുമായിരിക്കും ഞങ്ങളുടെ സര്‍ക്കാര്‍.” 2016-ലെ പിണറായി വിജയൻ സർക്കാരിന്റെ ആദ്യത്തെ ബജറ്റിന്റെ ഒന്നാമത്തെ ഖണ്ഡികയും തോമസ് ഐസക് പങ്കുവെച്ചു. 2024-ലെ ശിവഗിരി പ്രസംഗം കേരളത്തിലെ ഹിന്ദുത്വ ശക്തികൾക്ക് എതിരായിട്ട് ആശയപരമായ സന്ധിയില്ലാ പോരാട്ടത്തിനു വീര്യം പകരുമെന്നുംമതനിരപേക്ഷതയെ സംരക്ഷിക്കുന്നതിനായുള്ള ഈ യജ്ഞത്തിൽ എല്ലാ ശ്രീനാരായണീയരും അണിചേരുമെന്നും അദ്ദേഹം കുറിച്ചു.
also read: പുനരധിവാസ പദ്ധതി മാതൃകാപരം; മുഴുവൻ ജനങ്ങളും ഒപ്പം നിന്നത് വിജയിപ്പിക്കണം: ടിപി രാമകൃഷ്ണൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here