ഐസക്കിന്റെ രചനാ ലോകം; ഓരോ വിഷയത്തെയും വളരെ ആഴത്തിലും സമഗ്രതയിലും പഠിച്ച് ലളിതമായി അവതരിപ്പിക്കുന്ന പ്രത്യേക ശൈലിയാണ് ഐസക്കിൻ്റേത്

ഐസക്കിന്റെ രചനാ ലോകം: ബാബുജോൺ

വളരെ തിരക്കു പിടിച്ച രാഷ്ട്രീയ ജീവിതത്തിനും ഔദ്യോഗിക കൃത്യനിർവ്വഹണത്തിനുമിടയിൽ തോമസ് ഐസക് മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതിക്കൂട്ടിയ ലേഖനങ്ങളുടെയും പുസ്തകങ്ങളുടെയും എണ്ണം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. എണ്ണം കൊണ്ടു മാത്രമല്ല വിഷയ വൈവിദ്ധ്യം കൊണ്ടും ആഴം കൊണ്ടും അവ ഏറെ വിസ്മയിപ്പിക്കുന്നു. സാമ്പത്തിക ശാസ്ത്രം; ചരിത്രം, ജനകീയാസൂത്രണം; വികസനം, ജനകീയ ബദലുകൾ; രാഷ്ട്രീയം : കൃഷി തൊഴിൽ ;വിദ്യാഭ്യാസം; പരിസ്ഥിതി ; ആരാരോഗ്യം; ശുചിത്വം; മാധ്യമങ്ങൾ : സമകാലിക പ്രശ്നങ്ങൾ തുടങ്ങി എത്രയോ വിഷയങ്ങളാണ് ഐസക് ഗ്രന്ഥരചനക്ക് ആധാരമാക്കിയിട്ടുള്ളത്. ഓരോ വിഷയത്തെയും വളരെ ആഴത്തിലും സമഗ്രതയിലും പഠിച്ച് ലളിതമായി അവതരിപ്പിക്കുന്ന പ്രത്യേക ശൈലിയാണ് ഐസക്കിൻ്റേത്.

സാമ്പത്തിക ശാസ്ത്രം ഉൾപ്പെടെ ഏതു ഗഹന വിഷയവും വളരെ സാധാരണ വായനക്കാർക്കു പോലും മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ അവതരിപ്പിക്കുന്നു എന്നത് ഐസക്കിൻ്റെ പ്രത്യേകതയാണ്. ഐസക് കേരളത്തിൻ്റെ ധനമന്ത്രിയായി കൃത്യ നിർവ്വഹണം വഹിച്ചിരുന്ന 2006-2011 ;2016 -2021 കാലയളവിലാണ് അതായത് ഏറ്റവും തിരക്കു പിടിച്ച കാലത്താണ് ഏറ്റവും കൂടുതൽ പുസ്തക ങ്ങൾ പുറത്തിറക്കിയെന്നത് ഏറെ ശ്രദ്ധേയമാണ്. ഫേസ്ബുക്കിലും ഐസക് വളരെ സജീവമാണ്. ഫേസ്ബുക്കിലെ ചെറിയ കുറിപ്പുകളിലൂടെ ധാരാളം പുതിയ കാര്യങ്ങൾ; ആശയങ്ങൾ കാഴ്ചപ്പാടുകൾ; ഇടപെടലുകൾ നിലപാടുകൾ;അനുഭവങ്ങൾ; വ്യക്തികളെയും സംരംഭങ്ങളെയും പരിചയപ്പെടുത്തൽ തുടങ്ങി കൊച്ചു കൊച്ചു കാര്യങ്ങൾ വരെ അവതരിപ്പിക്കാറുണ്ട്. 2014- 16 കാലയളവിലെ കുറിപ്പുകൾചേർത്ത് ഡി സി ബുക്ക്സ് പുറത്തിറക്കിയ ഫേസ്ബുക്ക് ഡയറി വേറിട്ടൊരു പുസ്തകമാണ്. കേരളത്തിലെയും ഇന്ത്യയിലെയും പ്രമുഖ പ്രസാധകരും കോർണൽ യൂണിവേഴ്‌സിറ്റി പ്രസ്സും ഐസക് ൻ്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള പല പണ്ഡിതന്മാരുമായി ചേർന്നും ഐസക് പുസ്തക രചന നടത്തിയിട്ടുണ്ട്.

ജോഹനാസ് ബർഗിലെ വിറ്റ്സ് സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും ഗ്ലോബൽ ലേബർ യൂണിവേഴ്സിറ്റി പ്രോഗ്രാമിൻ്റെ ചെയർമാനുമായ പ്രൊഫ മിഷേൽ വില്യംസ് ; മോണ്ട് ക്ലെയർ സർവ്വകലാശാലയിലെ നരവംശ ശാസ്ത്ര പ്രൊഫസർ റിച്ചാർഡ് ഡബ്ല്യു ഫ്രാങ്കി ; ഹേഗിലെ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് സോഷ്യൽ സ്റ്റഡീസ് അഡ്വൈസറി സർവ്വീസിലെ മുതിർന്ന ഗവേഷകനായ പി എ വാൻ സ്റ്റുയിജെവെൻബെർഗ് എന്നിവരെ കൂടാതെ പ്യാരലാൽ രാഘവൻ; ലേഖ ചക്രബർത്തി ; അജിത് മത്തായി: കെ എൻ നായർ; പ്രൊഫ ടി പി കുഞ്ഞിക്കണ്ണൻ; ഡോ ബി ഇക്ബാൽ ; ആർ മോഹൻ; ആനത്തലവട്ടം ആനന്ദൻ; എൻ പി ചന്ദ്രശേഖരൻ തുടങ്ങിയവരുമായി ചേർന്നും പുസ്തകങ്ങൾ ഇറക്കിയിട്ടുണ്ട്.

ഐസക്കിൻ്റെ പല പുസ്തകങ്ങളും പല പതിപ്പുകൾ പിന്നിട്ടു കഴിഞ്ഞു. 2016 ൽ പുറത്തിറക്കിയ കള്ളപ്പണ വേട്ട മിത്തും യാഥാർത്ഥ്യവും എന്ന പുസ്തകം രണ്ടാഴ്ചക്കുള്ളിൽ മൂന്നാം പതിപ്പിലെത്തി ചരിത്രം സൃഷ്ടിച്ചു ലെഫ്റ്റ് വേർഡ് പുറത്തിറക്കിയ ലോക്കൽ ഡെമോക്രസി ആൻ്റ് ഡവലപ്പ്മെൻ്റ് പ്യൂപ്പിൾസ് പ്ലാൻ ഫോർ ഡി സെൻട്രലൈസ്ഡ് പ്ലാനിങ്ങ് ഇൻ കേരള എന്ന പുസ്തകത്തിന് അമേരിക്കൻ;സ്പാനിഷ് ; പോർച്ചുഗീസ് പതിപ്പുകളും ഉണ്ടായി. ആദ്യകാല പുസ്തകങ്ങളിലൊന്നായ ഏറെ വായിക്കപ്പെട്ട കേരളം മണ്ണും മനുഷ്യനും എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മൂന്നു പതിറ്റാണ്ട് പിന്നിടുന്ന ഇന്ത്യയിലെ നവ ഉദാരവൽക്കരണ പരിഷ്ക്കാരങ്ങങ്ങളെ വിലയിരുത്തുന്ന പുസ്തക പരമ്പരയുടെ രചനയാണ് ഐസക്ക് ഏറ്റെടുത്തിട്ടുള്ള പുതിയ ദൗത്യം. അതിലെ ആദ്യ പുസ്തകം സ്വകാര്യവൽക്കരണവും ശിങ്കിടിമുതലാളിത്തവും ഈയടുത്ത സമയത്ത് പുറത്തിറങ്ങി. രണ്ടാമത്തെ പുസ്തകം ഉടനെ പുറത്തിറങ്ങും. ഈ പരമ്പരയിലുൾപ്പെടുന്ന വളരുന്നതാര് ? നിയോലിബറൽ വളർച്ചയും ജനങ്ങളും; പ്രതിരോധത്തിൻ്റെയും ബദലിൻ്റെയും രാഷ്ട്രീയം എന്നീ രണ്ടു പുസ്തകങ്ങൾ അണിയറയിൽ തയ്യാറായി വരുന്നു. ഐസക്കിൻ്റെ പുസ്തകങ്ങളുടെ എണ്ണം അർദ്ധ സെഞ്ച്വറി കടക്കുകയാണ്. അതും ഒരു ചരിത്രമാണ്.

ഐസക്കിൻ്റെ മലയാളം പുസ്തകങ്ങൾ

1. ലോക ബാങ്കും നാണയ നിധിയും 1986 സോഷ്യൽ സയൻ്റിസ്റ്റ് പ്രസ്സ് 2. കേരളം മണ്ണും മനുഷ്യനും 1987 കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 3. കരിയുന്ന കല്പ വൃക്ഷം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 4. കീഴടങ്ങലിൻ്റെ അർത്ഥശാസ്ത്രം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 5. ജനകീയാസൂത്രണം സിദ്ധാന്തവും പ്രയോഗവും കേരള സംസ്ഥാന ആസൂത്രണ ബോർഡ് 6. ജനകീയാസൂത്രണം ചോദ്യങ്ങളും ഉത്തരങ്ങളും ആസൂത്രണ ബോർഡ് 7. കേരള വികസനം ജനപക്ഷ ത്തുനിന്നുള്ള പോരാട്ടങ്ങൾ നിയമസഭാപ്രസംഗങ്ങൾ ( 2001-2006) 2006 പബ്ലിക് പോളിസി സ്റ്റഡി ഗ്രൂപ്പ് 8.മരുപ്പച്ചകൾ ഉണ്ടാകുന്നത്. കഞ്ഞിക്കുഴി പച്ചക്കറി കൃഷിയുടെ പാഠങ്ങൾ 2008 ഡി സി ബുക്ക്സ് 9. വിമോചന സമരത്തിൻ്റെ കാണാപ്പുറങ്ങൾ 2008 ചിന്ത 10. ദാരിദ്ര്യത്തിൻ്റെ അർത്ഥശാസ്ത്രം ചിന്ത 11 അർത്ഥശാസ്ത്രം ഹരിശ്രീ ചിന്ത 12 ലോക മുതലാളിത്ത കുഴപ്പം ചിന്ത 13 ആഗോള പ്രതിസന്ധിയും ആഗോളവൽക്കരണവും 2008 ചിന്ത 14.സാമ്പത്തിക ബന്ധങ്ങൾ കേന്ദ്രവും കേരളവും 2009 ഡി സി ബുക്സ് 15 .വ്യാജ സമ്മതിയുടെ നിർമ്മിതി മാധ്യമ വിമർശനം (എൻ പി ചന്ദ്രശേഖരനുമൊത്ത് ) 2010 ചിന്ത 16. ലോട്ടറി വിവാദം മറ്റൊരു ചൂതാട്ടം ചിന്ത 17 . ‘പാത്തുമ്മയുടെ ആടും ആറു ബജറ്റുകളും 2011 സെൻ്റർ ഫോർ കൾച്ചറൽ സ്റ്റഡീസ് 18 ഇനിയെന്ത് ലാവ് ലിൻ 2012 ചിന്ത 19 ധന വിചാരങ്ങൾ 2013 മാതൃൂമി 20. വിരുദ്ധന്മാരുടെ രണ്ടാം വരവ് 2013 ചിന്ത 21.ശുചിത്വ കേരളം ഒരു ഇടതുപക്ഷ വീക്ഷണം 2015 ചിന്ത 22. മാറുന്ന മനസ്സുകൾ ചിന്ത 23.മാലിന്യ മുക്ത തെരുവുകൾ ചിന്ത 24. കയർ നിലക്കാത്ത പോരാട്ടങ്ങൾ (ആനത്തലവട്ടം ആനന്ദനുമായി ചേർന്ന് ) 2015 ചിന്ത 25. ഇടത്തോട്ടുള്ള വഴി 2016 3000 ബിസി സ്ക്രിപ്റ്റ് മ്യൂസിയം 26. കേരളത്തിൻ്റെ വികസനം നിയോലിബറൽ അജണ്ടക്ക് ഒരു വിമർശം 2015 ചിന്ത 27.കള്ളപ്പണ വേട്ട മിത്തും യാഥാർത്ഥ്യവും 2016 ചിന്ത 2 8. ആലപ്പുഴയുടെ സമര പാത 2016 ചിന്ത 29. ഫേസ്ബുക്ക് ഡയറി 2016 ഡി സി ബുക്സ് 30 കയറി നൊരു പുനർജ്ജനി 2017 കയർ വികസന കോർപ്പറേഷൻ 31. നവകേരളത്തിന് നവീന പദ്ധതികൾ 2019 ചിന്ത 32. ജനകീയ ബദലുകളുടെ നിർമ്മിതി ഊരാളുങ്കൽ സൊസൈറ്റി അനുഭവം (പ്രൊഫ മിഷേൽ വില്യംസ് ; പ്രൊഫടി പി കുഞ്ഞിക്കണ്ണൻ എന്നിവരോടൊപ്പം) 2019 കേരള സാഹിത്യ അക്കാദമി 33. ജനകീയാസൂത്രണം (റിച്ചാർഡ് ഫ്രാങ്കിയുമൊത്ത് ) 2021 ചിന്ത 34. നവകേരളത്തിൻ്റെ നവചരിത്രം ബജറ്റ് 2021-22 2021 ചിന്ത 35. എന്തു കൊണ്ട് കെ റെയിൽ 2022 ചിന്ത 36.പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതെങ്ങിനെ സേവ് എൽഐ സി 2022 ചിന്ത 32. സ്വകാര്യവൽക്കരണവും ശിങ്കിടി മുതലാളിത്തവും 2024 ചിന്ത .

ഇംഗ്ലീഷ് പുസ്തകങ്ങൾ 

1. Science for Social Revolution (with Dr. Ekbal) 1989 2. Modernisation and Employment. The Cior Industry in Kerala (with P A Van Stuijvenberg and K N Nair) 1992 Sage. 3. Democracy at Work in an Indian Industrial Co operative The Story of Kerala Dinesh Beedi (with Richard W Franki and Pyaralal Raghavan) 1998 Cornell University Press 4. Local Democracy and Devolopment People’s Campaign For Decentralised Planning in Kerala (with Richard W Franki ) 2000 Left Word. 5. Coir Kerala The Agenda for Modernisation (with Ajith Mathai) 2017 Centre for Management Studies. 6. Building Alternatives The Story of India’s Oldest Construction Cooperative. (with Michelle Williams) 2017 Left Word 7. Challenges to Indian Fiscal Federalism (with R Mohan ,Lekha Chakraborthy) 2019 Left Word 8.People’s Planning Kerala,Local Democracy and Devolopment (with Richard W Franki) 2019 Left Word 9.Kerala Another Possible World 2022 Left Word

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News