ഇ ഡി സമന്‍സിനെതിരായ കിഫ്ബിയുടെ ഹര്‍ജി; തിങ്കളാഴ്ച പരിഗണിക്കും

ഇ ഡി സമന്‍സിനെതിരായ തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹര്‍ജികള്‍ തിങ്കളാഴ്ച ഉച്ചക്ക് ശേഷം പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റി. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇ ഡി സാവകാശം തേടിയതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്.

Also Read : കേന്ദ്രം പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുന്നു; രക്ഷപ്പെടാന്‍ കള്ളക്കണക്ക് കാണിക്കുന്നു: എളമരം കരീം എംപി

ഇ ഡി യുടെ ആവശ്യപ്രകാരം കേസ് കേള്‍ക്കുന്നത് കോടതി നീട്ടിവച്ചെങ്കിലും, വീണ്ടും നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് തോമസ് ഐസക്കിന്റെ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു.

ആവശ്യം അംഗീകരിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹര്‍ജി തിങ്കളാഴ്ച തന്നെ കേസ് കേള്‍ക്കുന്നതിന് തീരുമാനിച്ചത്. ഇ ഡി യുടെ സമന്‍സ് സിംഗിള്‍ ബഞ്ചിന്റെ മുന്‍ ഉത്തരവിന് വിരുദ്ധമായതിനാല്‍ റദ്ദാക്കണമെന്നാണ് തോമസ് ഐസക്കിന്റെ ആവശ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News