കിഫ്‌ബി കേസിലെ വിധി: രാജ്യത്ത് നടക്കുന്ന ജനാധിപത്യ പ്രക്രിയയുടെ പവിത്രത ഉയർത്തി പിടിച്ചിരിക്കുകയാണ് കോടതിയെന്ന് തോമസ് ഐസക്

കിഫ്‌ബി കേസിലെ ഹൈക്കോടതി കോടതിവിധിയെ സ്വാഗതം ചെയ്ത് തോമസ് ഐസക്. രാജ്യത്ത് നടക്കുന്ന ജനാധിപത്യ പ്രക്രിയയുടെ പവിത്രത ഉയർത്തി പിടിച്ചിരിക്കുകയാണ് കോടതിയെന്ന് തോമസ് ഐസക് പറഞ്ഞു. ഇതിനെ അട്ടിമറിക്കാനാണ് ഇ ഡി ഈ തിരഞ്ഞെടുപ്പ് വേളയിൽ എന്നെ സമൻ ചെയ്തുകൊണ്ടിരിക്കുന്നതെന്നും, വിധിയുടെ പകർപ്പ് വന്നശേഷം കൂടുതൽ പ്രതികരിക്കുമെന്നും ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: സിഎഎ ഇല്ലാത്ത പ്രകടനപത്രിക; വോട്ടര്‍മാരോട് പച്ചക്കള്ളം പറയുന്ന കോണ്‍ഗ്രസിന് മറുപടിയുണ്ടോ?; ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

കിഫ്‌ബി മസാല ബോണ്ട് കേസിൽ തെരഞ്ഞെടുപ്പ് സമയത്ത് ലോക്‌സഭ സ്ഥാനാർഥിയായ തോമസ് ഐസക്കിനെ ചോദ്യം ചെയ്യരുതെന്നാണ് ഹൈക്കോടതി പറഞ്ഞത്. സ്ഥാനാർത്ഥിയെ ശല്യം ചെയ്യരുതെന്ന് ഇ ഡിയോട് നിർദേശിച്ച കോടതി കേസിന്റെ ഹർജി മെയ് 22 ലേക്ക് മാറ്റി.

ALSO READ: കാസർഗോഡ് ചീമേനിയിൽ മക്കളെ കിടപ്പുമുറിയിലിട്ട് കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്‌തു

ചോദ്യം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കഴിയട്ടെയെന്ന് ഹൈക്കോടതി വ്യക്തമാക്കി. തോമസ് ഐസക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് കേസ് ഇഡിക്ക് അന്വേഷിക്കാമെന്നും കോടതി നിർദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News