ഇന്ത്യന്‍ സിനിമകള്‍ ഇന്ന് ലോക വേദികളില്‍ ചര്‍ച്ചയാകുമ്പോള്‍ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് സംവിധായിക പായല്‍ കപാഡിയ. പായലിനെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി. ശക്തമായ നിലപാടുകളുടെ പേരില്‍ മുമ്പും ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ള പായല്‍ അനീതിക്കെതിരെ ശബ്ദം ഉയര്‍ത്തി അതിന്റെ പേരില്‍ കേസ് നേരിടുന്ന വ്യക്തി കൂടിയാണ്. ലോക സിനിമയുടെ നെറുകില്‍ ഇന്ത്യന്‍ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെട്ട ദിനം. കാന്‍ ചലച്ചിത്രമേളയുടെ മുഴുവന്‍ ശ്രദ്ധയും ഇന്ത്യയില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ കവര്‍ന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത പേരുകളില്‍ ഒന്നാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് സംവിധായിക പായല്‍ കപാഡിയയുടേത്.
ALSO READ: രാജ്‌കോട്ടിലെ തീപിടിത്തം; ഗുജറാത്ത് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമകളുമായി പായല്‍ ചര്‍ച്ചകളില്‍ ഇടം പിടിക്കുമ്പോള്‍ കാന്‍ ചലച്ചിത്രോത്സവത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ പുരസ്‌കാരമായ ഗ്രാന്‍ഡ് പ്രി പുരസ്‌കാരത്തിന്റെ നിറവില്‍ നില്‍ക്കുന്ന ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് സിനിമ പഠിച്ചിറങ്ങിയ പായലിന്റെ സമരോല്‍സുകമായ വിദ്യാര്‍ഥി ജീവിതം കൂടി അടയാളപ്പെടുത്തേണ്ടതുണ്ട്. രാജ്യത്തിനഭിമാനമായ പായല് ഇന്ത്യന്‍ ജനതയ്ക്ക് തന്നെ അഭിമാനമായ നിമിഷത്തില്‍ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റും അതിനെ പിന്തുണച്ചെത്തിയ ഡോ. തോമസ് ഐസക്കിന്റെ പോസ്റ്റും ചിലത് ഓര്‍മിപ്പിക്കുന്നതാണ്.
പായലിനും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും എതിരായ കേസുകള്‍ പിന്‍വലിക്കണം. കാനിലെ നേട്ടത്തില്‍ എഫ്ടിഐഐ പായലിനോട് കടപ്പെട്ടിരിക്കുന്നു എന്നാണ് ഫേസ്ബുക്കില്‍ റസൂല്‍ പൂക്കുട്ടി കുറിച്ചത്. ഈ പ്രതികരണം കൃത്യമായ രാഷ്ട്രീയം കൊണ്ടും സമഗ്രവീക്ഷണം കൊണ്ടും വേറിട്ടു നില്‍ക്കുന്നുവെന്നാണ് ഡോ. ടിഎം തോമസ് ഐസക്ക് സമൂഹമാധ്യമത്തില്‍ കുറിച്ചത്.
പോസ്റ്റിന്റെ പൂര്‍ണ രൂപം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here