കാനം രാജേന്ദ്രൻ്റെ സ്മൃതി മണ്ഡപത്തിൽ പൂക്കൾ അർപ്പിച്ച് ടി എം തോമസ് ഐസക്

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ സ്മൃതി മണ്ഡപത്തിൽ പൂക്കൾ അർപ്പിച്ച് പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ടി എം തോമസ് ഐസക്.

Also read:ലോക്സഭ തെരഞ്ഞെടുപ്പ്; മധ്യകേരളത്തിൽ ഇടത് സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്നത് ആവേശകരമായ സ്വീകരണം

കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വാഴൂർ പഞ്ചായത്തിലെ പര്യടന പരിപാടി കാനത്തിലെത്തിയപ്പോഴാണ് ചൊവ്വാഴ്ച ഉച്ചക്ക് പര്യടനവാഹനം നിർത്തി തോമസ് ഐസക്ക് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം കൊച്ചുകളപ്പുരയിടത്തിൽ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിലെത്തിയത്. സ്മൃതി മണ്ഡപത്തിലെത്തി പൂക്കൾ അർപ്പിച്ച് അഭിവാദ്യം ചെയ്ത ശേഷം ഒരു മിനിറ്റ് മൗനമായി നിന്ന ശേഷമാണ് അദ്ദേഹം മടക്കിയത്.

Also read:‘ഹിറ്റ്ലറിൽ നിന്ന് കടമെടുത്ത ആഭ്യന്തര ശത്രുക്കളെന്ന ആശയമാണ് ആർഎസ്എസിനുള്ളത്’: മുഖ്യമന്ത്രി

ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ജില്ലാ പഞ്ചായത്തംഗം ടി.എൻ.ഗിരീഷ് കുമാർ എൽഡിഎഫ് നേതാക്കളായ അഡ്വ.കെ.അനിൽകുമാർ, കെ.എം.രാധാകൃഷ്ണൻ ,അഡ്വ.ഗിരീഷ്.എസ്.നായർ, അഡ്വ.എം.എ ഷാജി, അഡ്വ.സുമേഷ് ആൻഡ്രൂസ്,ഷെമീം അഹമ്മദ്, മോഹൻ ചേന്ദംകുളം, രാജൻ ചെറുകാപ്പള്ളി എന്നിവർ ഒപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News